പത്തനംതിട്ട : കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 50 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം സതേണ്‍ റീജിയന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കി.
നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 50 നിധി ലിമിറ്റഡ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ഇല്ലെന്നും ഇവര്‍ക്ക് പൊതുജനങ്ങളില്‍നിന്നും നിക്ഷേപം സ്വീകരിക്കുവാന്‍ കഴിയില്ലെന്നും ഇക്കാര്യം ജനങ്ങളെ അറിയിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെടാതിരിക്കുവാന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പിനികള്‍ക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ “നിധി” അംഗീകാരം ഇല്ലാത്ത ധനകാര്യ സ്ഥാപനങ്ങള്‍
01) ചേരിതെക്കേതില്‍ നിധി ലിമിറ്റഡ് – ചെങ്ങന്നൂര്‍ (ആലപ്പുഴ)
02) മുളമൂട്ടില്‍ നിധി ലിമിറ്റഡ് – കോഴഞ്ചേരി (പത്തനംതിട്ട)
03) കൊശമറ്റം നിധി ലിമിറ്റഡ് – കഞ്ഞിക്കുഴി (കോട്ടയം)
04) ജനനി സഹായസംഘം നിധി ലിമിറ്റഡ് – കുറ്റിച്ചിറ (തൃശ്ശൂര്‍)
05) ഏറനാട് നിധി ലിമിറ്റഡ് – ചെട്ടിപ്പടി (മലപ്പുറം)
06) റിച്ച് ഇന്‍ഡ്യ നിധി ലിമിറ്റഡ് – അത്താണി (തൃശ്ശൂര്‍)
07) ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്ര സമാജം നിധി ലിമിറ്റഡ് – മുരിങ്ങൂര്‍ (തൃശ്ശൂര്‍)
08) പുതുപ്പാടി നിധി ലിമിറ്റഡ് – കോതമംഗലം (എറണാകുളം)
09) എവര്‍വിന്‍ നിധി ലിമിറ്റഡ് – നെട്ടിശ്ശേരി (തൃശ്ശൂര്‍)
10) തഴതപുറത്ത് നിധി ലിമിറ്റഡ് – അണ്ണല്ലൂര്‍ (തൃശ്ശൂര്‍)
11) സംഗീത് നിധി ലിമിറ്റഡ് – ഇടപ്പള്ളി (എറണാകുളം)
12) കോണ്‍ഫിഡന്റ് നിധി ലിമിറ്റഡ് – തുറവൂര്‍ (എറണാകുളം)
13) ചേരമാന്‍ നിധി ലിമിറ്റഡ് – കൊടുങ്ങല്ലൂര്‍ (തൃശ്ശൂര്‍)
14) മെര്‍ക്കന്റൈല്‍ നിധി ലിമിറ്റഡ് – വാടാനപ്പള്ളി (തൃശ്ശൂര്‍)
15) അക്ഷയ ഗ്രാമീണ്‍ നിധി ലിമിറ്റഡ് – പെരുമ്പാവൂര്‍ (എറണാകുളം)
16) സമുചിത നിധി ലിമിറ്റഡ് – കൊക്കാല (തൃശ്ശൂര്‍)
17) ഗിഫ്റ്റ് ഇന്ത്യ നിധി ലിമിറ്റഡ് – ആലപ്പാട് (തൃശ്ശൂര്‍)
18) ആലങ്ങാട് സെയിന്റ് ജോസഫ് നിധി ലിമിറ്റഡ് – ആലങ്ങാട് (എറണാകുളം)
19) പുളിക്കന്‍ നിധി ലിമിറ്റഡ് – മരത്താക്കര (തൃശ്ശൂര്‍)
20) ഹൈനസ് നിധി ലിമിറ്റഡ് – വെസ്റ്റ് ഫോര്‍ട്ട് (തൃശ്ശൂര്‍)
21) സമസ്ത നായര്‍ നിധി ലിമിറ്റഡ് – കരുനാഗപ്പള്ളി (കൊല്ലം)
22) നിക്ഷേപ വികാസ് നിധി ലിമിറ്റഡ് – ആലുവ (എറണാകുളം)
23) നവ്യം നിധി ലിമിറ്റഡ് – പുത്തന്‍ചിറ (തൃശ്ശൂര്‍)
24) ഗള്‍ഫ് ഇന്ത്യാ അസോസിയേറ്റ്സ് നിധി ലിമിറ്റഡ് – ഷോര്‍ന്നൂര്‍ റോഡ് (തൃശ്ശൂര്‍)
25) മറ്റത്തൂര്‍ നിധി ലിമിറ്റഡ് – മറ്റത്തൂര്‍ വില്ലേജ് പടി (തൃശ്ശൂര്‍)
26) കുറ്റിച്ചിറ തനിമ നിധി ലിമിറ്റഡ് – കുട്ടിചിറ (തൃശ്ശൂര്‍)
27) ഗുരുശ്രീ നിധി ലിമിറ്റഡ് – ഇടവിലങ്ങ് (തൃശ്ശൂര്‍)
28) ഏകസായ നിധി ലിമിറ്റഡ് – വല്ലച്ചിറ (തൃശ്ശൂര്‍)
29) റിച്ച് പ്ലസ് നിധി ലിമിറ്റഡ് – വള്ളിത്തോട് (കണ്ണൂര്‍)
30) ഗ്രേസ് നിധി ലിമിറ്റഡ് – അഷ്ടമിച്ചിറ ജങ്ങ്ഷന്‍ (തൃശ്ശൂര്‍)
31) ശ്രീ പദ്മനാഭ നിധി ലിമിറ്റഡ് – വടക്കാഞ്ചേരി (പാലക്കാട്)
32) കോറസ് നിധി ലിമിറ്റഡ് – പള്ളിക്കുളം റോഡ് (തൃശ്ശൂര്‍)
33) സ്വദേശ് നിധി ലിമിറ്റഡ് – ശ്രീകൃഷ്ണപുരം (പാലക്കാട് )
34) പറവൂര്‍ വ്യാപാരി വ്യവസായി നിധി ലിമിറ്റഡ് – പറവൂര്‍ (എറണാകുളം)
35) അഷ്ടമിച്ചിറ ആചാര്യ നിധി ലിമിറ്റഡ് – അഷ്ടമിച്ചിറ (തൃശ്ശൂര്‍)
36) ചീരക്കാവ് നിധി ലിമിറ്റഡ് – കൊഴുക്കുള്ളി (തൃശ്ശൂര്‍)
37) ശ്രീ ധന്വന്തരി നിധി ലിമിറ്റഡ് – പെരിങ്ങാവ് (തൃശ്ശൂര്‍)
38) തിരുവമ്പാടി നിധി ലിമിറ്റഡ് – പുതൂര്‍ക്കര (തൃശ്ശൂര്‍)
39) ശ്രീ ഭുവനേശ്വരി നിധി ലിമിറ്റഡ് – ഇരിഞ്ഞാലക്കുട (തൃശ്ശൂര്‍)
40) പനമ്പാട് പരസ്പര നിധി ലിമിറ്റഡ് – വില്ലിവാക്കം (ചെന്നൈ)
41) ഐഡിഎഫ്ഇ നിധി ലിമിറ്റഡ് – വട്ടക്കര (കോഴിക്കോട്)
42) പുലിപ്പുനം നിധി ലിമിറ്റഡ് – കട്ടാത്തുറെ (കന്യാകുമാരി)
43) തീര്‍ത്ഥമാര നിധി ലിമിറ്റഡ് – ആവണിശ്ശേരി (തൃശ്ശൂര്‍)
44) മൂരിയാട് മേഖല ഫാര്‍മേഴ്‌സ് നിധി ലിമിറ്റഡ് – മൂരിയാട് (തൃശ്ശൂര്‍)
45) എ.എസ്.ബി നിധി ലിമിറ്റഡ് – വള്ളികുന്നം (ആലപ്പുഴ)
46) സൂര്യകാന്തി നിധി ലിമിറ്റഡ് – ആലത്തൂര്‍ (പാലക്കാട്)
47) സമ്പാദ്യം ഇന്ത്യ നിധി ലിമിറ്റഡ് – താമരശ്ശേരി (കോഴിക്കോട് )
48) അര്‍ബന്‍ വികാസ് നിധി ലിമിറ്റഡ് – മണ്ണാര്‍ക്കാട് (പാലക്കാട്)
49) വിദ്യാധനം നിധി ലിമിറ്റഡ് – സെന്റ് തോമസ് കോളേജ് റോഡ് (തൃശ്ശൂര്‍)
50) നീലാജ്ഞനം നിധി ലിമിറ്റഡ് – ചാലക്കുടി (തൃശ്ശൂര്‍)
ജനങ്ങള്‍ വഞ്ചിതരാകാതിരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് ഡി.ജി.പിയുടെ സര്‍ക്കുലര്‍ ജില്ലാ പോലീസ് ആസ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. ഇതനുസരിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും നടപടികള്‍ ആരംഭിച്ചു.
പോപ്പുലര്‍ തട്ടിപ്പ് മറന്നു ; വീണ്ടും ഈയാം പാറ്റകളെപ്പോലെ ജനം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലേക്ക് – മിക്കവയും തകര്‍ച്ചയുടെ വക്കില്‍
https://pathanamthittamedia.com/popular-finans-private-bank-froud-kerala/