ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ന് ഗുജറാത്തിലെത്തും. സംഘം മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലും സന്ദർശനം നടത്തും. ഇന്നു മുതൽ 29 വരെയാണ് സന്ദർശനം.
അതേസമയം ബെംഗളൂരു നഗരത്തിലടക്കം കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർണാടകത്തിൽ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് നടക്കും. കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ചചെയ്യും. പത്താം ക്ലാസ്സ് പരീക്ഷയടക്കം നടക്കുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞിരുന്നു. പക്ഷെ കൂടുതൽ മേഖലകൾ കണ്ടെയിൻ ചെയ്യാനാണ് സാധ്യത. ബെംഗളൂരുവിൽ മാത്രം കഴിഞ്ഞ ദിവസം 113 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.