പത്തനംതിട്ട: സെന്‍ട്രല്‍ ജംങ്ഷനിലെ തീപിടുത്തം സമഗ്ര അന്വേഷണം നടത്തണം. യൂത്ത് കോണ്ഗ്രസ് നിവേദനം സമര്‍പ്പിച്ചു. സെൻട്രൽ ജംഗ്ഷനിൽ 4 കട മുറികള്‍ കത്തി നശിച്ചിട്ട് ഒരു ആഴ്ച പിന്നിടുകയാണ്. ജനത്തെ ഭീതിയിലാഴ്‌ത്തിയ സംഭവമാണ് പത്തനംതിട്ടയിൽ നടന്നത്. പൊട്ടിത്തെറിക്കും തീപടർന്നതിനും കാരണമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഇതുവരെ പൊതുസമുഹത്തിന് വ്യക്തത വന്നിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉൾപ്പെടെയുള്ളത് പാലിച്ചിട്ടുണ്ടോ എന്നത് സർക്കാരും മുൻസിപ്പാലിറ്റിയും വ്യക്തമാക്കണം. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത നിരവധി സ്ഥാപനങ്ങള്‍ ഇപ്പോഴും നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്‍ എന്നത് ഇനിയും അപകട സാധ്യത നിലനിർത്തുന്നു.
കടമുറികൾക്ക് പുറത്തേക്ക് ഫുഡ്പാത്തിലേക്ക് കച്ചവടം വ്യാപിപ്പിക്കുമ്പോൾ ജനത്തിന് വലിയ പ്രതിസന്ധി ഉണ്ടാകുന്നുണ്ട്. മുൻസിപ്പാലിറ്റി ഉത്തരവാദിത്വം മറക്കുന്നതും വീഴ്ച വരുത്തുന്നതും അപകടത്തിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. ആയതിനാൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ സർക്കാർ തയ്യാറാകണം. അതിലൂടെ പൊതുജനത്തിന്റെ ഭീതി അകറ്റുന്നതിന് നടപടി സ്വീകരിക്കണം. ഈ വിഷയങ്ങൾ ഉന്നയിച്ച് ബഹുമാനപെട്ട പത്തനംതിട്ട ജില്ലാ കളക്ടർ ഡോ ദിവ്യ എസ് അയ്യർക്ക് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെകട്ടറി പി എം അമീൻ നിവേദനം നൽകി. പരിഹാരം ഉണ്ടാകാത്ത പക്ഷം കൂടുതൽ സമരപരിപാടികൾ ആവിഷ്കരിക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറാകുമെന്ന് അമീൻ അറിയിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.