ദില്ലി : പിസി ജോർജിന്‍റെ വിദ്വേഷ പ്രസംഗത്തെ തുടർന്നുള്ള കേസും അതിന്മേലുള്ള അറസ്റ്റും ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ നടപടിയെ ശരിവെച്ച് കേന്ദ്ര നിയമ സഹമന്ത്രി എസ് പി സിംഗ് ഭഗേൽ. വിദ്വേഷ പ്രസംഗകർക്കെതിരെ ശക്തമായ നടപടി വേണമെന്ന് കേന്ദ്രമന്ത്രി എസ് പി സിംഗ് ഭഗേല്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രശസ്തിക്ക് വേണ്ടി പ്രസംഗിച്ച് ഇത്തരക്കാർ നാടിന്‍റെ സംസ്കാരം തകർക്കുന്നു. രാജ്യത്തിന്‍റെ അഖണ്ഡതയ്ക് വേണ്ടിയാകണം രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. തെറ്റായ പ്രവണത അംഗീകരിക്കാനാവില്ലെന്നും കേന്ദ്രനിയമ സഹമന്ത്രി എസ് പി സിംഗ് ഭഗേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിദ്വേഷ പ്രസംഗകർക്കെതിരെ നടപടി വേണം ; പിസി ജോർജിനെതിരെയുള്ള സർക്കാർ നടപടി ശരിവെച്ച് കേന്ദ്ര നിയമ സഹമന്ത്രി
RECENT NEWS
Advertisment