ന്യൂഡല്‍ഹി : ബിഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ ബി ജെ പി നീക്കം. ബിഹാറിലെ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയേയും കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. കൂടാതെ വിവിധ സംസ്ഥാനങ്ങളിലുള്ള ചില മുതിര്‍ന്ന നേതാക്കളേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയാകും പുനഃസംഘടന.
അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും ചിലരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും നീക്കമുണ്ട്. കേരളത്തില്‍ കെ സുരേന്ദ്രന്റെ എതിര്‍ ചേരിയില്‍ നില്‍ക്കുന്ന പി കെ കൃഷ്ണദാസ് പരിഗണനയിലുള്ള വ്യക്തിയാണ്. അസമില്‍ നിന്നുള്ള ഹിമന്ദ ബിശ്വ ശര്‍മയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു യുവ നേതാവ്.
2015-ല്‍ കോണ്‍ഗ്രസ് വിട്ടെത്തിയ ഹിമന്ദ ബിശ്വ ശര്‍മ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പിയുടെ വിപുലീകരണത്തിന്റെ മുഖ്യശില്‍പിയായി മാറിയ വ്യക്തിയാണ്.