Wednesday, July 2, 2025 12:55 pm

കേന്ദ്ര സർവകലാശാല പി.ജി പൊതുപ്രവേശന പരീക്ഷ മാർച്ചിൽ

For full experience, Download our mobile application:
Get it on Google Play

കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ, സ്വയംഭരണ കോളേജുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ വിവിധ ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി-പി.ജി 2025) ദേശീയ-അന്തർദേശീയ തലത്തിൽ മാർച്ച് 13നും 31നും മധ്യേ നടത്തും. നാഷണൽ ടെസ്റ്റിങ് ഏജൻസിക്കണ് പരീക്ഷാ ചുമതല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://exams.ntaonline.in/CUET-PG/ ൽ ലഭ്യമാണ്. പരീക്ഷയ്ക്ക് ഫെബ്രുവരി ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. തെറ്റ് തിരുത്തലിന് ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെ സൗകര്യമുണ്ട്. സി.യു.ഇ.ടി-പി.ജി റാങ്ക് അടിസ്ഥാനത്തിൽ പ്രവേശനം തേടാവുന്ന സർവകലാശാലകൾ, കോളേജുകൾ , സ്ഥാപനങ്ങൾ, കോഴ്സുകൾ, യോഗ്യത, മാനദണ്ഡങ്ങൾ തുടങ്ങിയവ വിവരണ പത്രികയിലും അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റിലും ലഭിക്കും. പി.ജി തലത്തിലുള്ള 157 വിഷയങ്ങൾ പരീക്ഷയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 312 നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ഇന്ത്യക്ക് പുറത്ത് 27 നഗരങ്ങളിൽ പരീക്ഷ എഴുതാം. കേരളത്തിലെ 14 ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കോഴ്സുകളും ചോദ്യപേപ്പർകോഡുകളും വെബ്സൈറ്റിലുണ്ട്.

സയൻസ്, ഹ്യൂമാനിറ്റീസ്, ഭാഷാ വിഷയങ്ങൾ, മാനേജ്മെന്റ്, നിയമം, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, കമ്പ്യൂട്ടർ സയൻസ്/ഐടി/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്രിമിനോളജി, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫോറൻസിക് സയൻസ്, നാനോ സയൻസ്, അപ്ലൈഡ് ആർട്സ്, ഫൈൻ ആർട്സ്, ഡാൻസ്,യോഗ, മ്യൂസിക്, തിയറ്റർ, ഡേറ്റ സയൻസ്/സൈബർ സെക്യൂരിറ്റി, കെമിക്കൽ, സിവിൽ​, ടെക്സ്റ്റൈൽ എൻജിനീയറിങ്, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, സ്​പോർട്സ്, ഫിസിക്കൽ എജുക്കേഷൻ, പബ്ലിക് ഹെൽത്ത് അടക്കം നിരവധി വിഷയങ്ങൾ/കോഴ്സുകൾ പരീക്ഷക്കും പഠനത്തിനുമായി തെരഞ്ഞെടുക്കാം. ടെസ്റ്റ് നടത്തി സ്കോർ കാർഡ് വിതരണം ചെയ്യുക മാത്രമാണ് നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ദൗത്യം. സ്കോർ കാർഡ് വെബ് സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് യഥാസമയം അതത് സർവകലാശാലകളിൽ / സ്ഥാപനങ്ങളിൽ 2025-26 വർഷം അർഹതയുള്ള പി.ജി കോഴ്സുകൾക്ക് അപേക്ഷിക്കാവുന്നതാണ്. സ്കോർ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കി കൗൺസലിങ് വഴി പ്രവേശനം നൽകും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...

‘വിത്തൂട്ട്‌’ പദ്ധതിയിലൂടെ ഇതുവരെ വിതറിയത്‌ 1.33 ലക്ഷം വിത്തുണ്ടകൾ

0
പത്തനംതിട്ട : മനുഷ്യ–-വന്യജീവി സംഘർഷം കുറയ്‌ക്കുന്നതിനുവേണ്ടി വനംവകുപ്പ്‌ വിഭാവനം ചെയ്‌ത ‘വിത്തൂട്ട്‌’...

15കാരിയെ ഫ്ലാറ്റിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്ന കേസിൽ 16 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: 15കാരിയെ ഫ്ലാറ്റിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്ന കേസിൽ...

സര്‍ക്കാര്‍ പദവികളില്‍ നിന്ന് ചെയര്‍മാന്‍ എന്ന പദം നീക്കി ; ഇനി ഉപയോഗിക്കുക...

0
തിരുവനന്തപുരം : സര്‍ക്കാര്‍ പദവികളില്‍ നിന്ന് ചെയര്‍മാന്‍ എന്ന പദംനീക്കി. പകരം...