ദില്ലി : സെൻട്രൽ വിസ്ത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നിര്‍ത്തിവെക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയും തള്ളി. രണ്ടാം കൊവിഡ് തരംഗത്തിനിടയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് നിര്‍മ്മാണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഒരു പദ്ധതി മാത്രം തെരഞ്ഞെടുത്താണ് ഹര്‍ജിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീംകോടതിയും ആവര്‍ത്തിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കര്‍ശനമായി പാലിച്ചാണ് നിര്‍മ്മാണമെന്ന് സര്‍ക്കാരും നിര്‍മ്മാണ കമ്പനിയും അറിയിച്ചിട്ടുണ്ട്. അത് കണക്കിലെടുത്ത് ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സെൻട്രൽ വിസ്ത : നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ തുടരാം – ഹർജി സുപ്രീം കോടതിയും തള്ളി
RECENT NEWS
Advertisment