ബെംഗളൂരു: ഇന്‍സ്റ്റന്‍റ് പേയ്മെന്‍റ് ആപ്പായ ഫോണ്‍ പേക്കെതിരെ കര്‍ണാടകയില്‍ ബഹിഷ്കരണ ആഹ്വാനം. സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് സംവരണം നിര്‍ബന്ധമാക്കുന്ന കര്‍ണാടക സര്‍ക്കാരിന്‍റെ നിര്‍ദ്ദിഷ്ട തൊഴില്‍ ക്വാട്ട ബില്ലിനെ ഫോണ്‍പേ സിഇഒയും സഹസ്ഥാപകനുമായ സമീര്‍ നിഗം വിമര്‍ശിച്ചതാണ് കന്നഡിഗരെ ചൊടിപ്പിച്ചത്. ഫോണ്‍പേ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള #UninstallPhonePe, #BoycottPhonePe തുടങ്ങിയ ഹാഷ് ടാഗുകള്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. രാജ്യത്തുടനീളം 25,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് പറഞ്ഞ സമീർ നിഗം, ബില്ലിനെ എതിർക്കുകയും മാതാപിതാക്കളുടെ ജോലി കാരണം ഒന്നിലധികം സംസ്ഥാനങ്ങളിൽ താമസിക്കുന്ന തന്നെപ്പോലുള്ളവരോട് ഇത് ചെയ്യുന്നത് അന്യായമാണെന്നും പറഞ്ഞു.”എനിക്ക് 46 വയസ്സായി. 15 വർഷത്തിലേറെയായി ഒരു സംസ്ഥാനത്ത് മാത്രമായി ജീവിച്ചിട്ടില്ല. എൻ്റെ അച്ഛൻ ഇന്ത്യൻ നേവിയിൽ ജോലി ചെയ്തു. രാജ്യത്തുടനീളം അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മക്കൾ കർണാടകയിൽ ജോലിക്ക് അർഹരല്ല? ഞാൻ കമ്പനികൾ നിർമ്മിക്കുന്നു. ഇന്ത്യയിലുടനീളം 25000+ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു!” എന്നാണ് സമീര്‍ എക്സില്‍ കുറിച്ചത്. പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയും ചൂടേറിയ വാഗ്വാദത്തിന് തന്നെ കാരണമാവുകയും ചെയ്തു. നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1