Tuesday, April 15, 2025 3:39 pm

അമേരിക്ക നടപ്പാക്കിയ പകരച്ചുങ്കം പൂർണമായും റദ്ദാക്കണമെന്ന ആവശ്യവുമായി ചൈന

For full experience, Download our mobile application:
Get it on Google Play

ബീജിങ്: അമേരിക്ക നടപ്പാക്കിയ പകരച്ചുങ്കം പൂർണമായും റദ്ദാക്കണമെന്ന ആവശ്യവുമായി ചൈനീസ് വാണിജ്യ മന്ത്രാലയം. സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവയെ പകരച്ചുങ്കത്തിൽനിന്ന് അമേരിക്ക ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ പ്രസ്താവന വരുന്നത്. ‘യുഎസ് തങ്ങളുടെ തെറ്റുകൾ തിരുത്താൻ ഒരു വലിയ ചുവടുവെപ്പ് നടത്തണമെന്നും പകരച്ചുങ്കം എന്ന തെറ്റായ രീതി പൂർണമായും റദ്ദാക്കണമെന്നും പരസ്പര ബഹുമാനത്തിന്റെ ശരിയായ പാതയിലേക്ക് മടങ്ങണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു’ എന്ന് ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

സ്മാർട്ട് ഫോൺ, കംപ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 10 ശതമാനം തീരുവയാണ് അമേരിക്ക ശനിയാഴ്ച ഒഴിവാക്കിയത്. ചൈനീസ് ഉൽപ്പന്നങ്ങൾക്കും ഇളവ് ബാധകമാണ്. ടെക് കമ്പനികളുടെ സമ്മർദത്തെ തുടർന്നാണ് തീരുമാനം. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ബോര്‍ഡ് പ്രഖ്യാപിച്ച ഈ നീക്കം ആപ്പിൾ, സാംസങ് തുടങ്ങിയ ടെക് ഭീമന്മാർക്ക് ഗുണം ചെയ്യും. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ വന്‍ നഷ്ടമാണ് ഓഹരി വിപണിയില്‍ ഈ കമ്പനികള്‍ നേരിട്ടത്. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സെമികണ്ടക്ടറുകൾ, സോളാർ സെല്ലുകൾ, മെമ്മറി കാർഡുകൾ എന്നിവയും ഉൾപ്പെടും. ഗാഡ്‌ജെറ്റുകളില്‍ ഭൂരിഭാഗവും ചൈനയില്‍ നിര്‍മിക്കുന്നതിനാല്‍ വില കുതിച്ച് ഉയരുമെന്ന ആശങ്കക്കിടെയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുതമൺ പാലം പണി നിർമാണം നീളുന്നുവെന്ന് പരാതി

0
കീക്കൊഴൂർ : പുതമൺ പാലം പണി നിർമാണം നീളുന്നുവെന്ന്...

മാസപ്പടി കേസ് ; എസ്എഫ്ഐഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറി

0
എറണാകുളം : മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ്...

തുവയൂർ വടക്ക് എൻഎസ്എസ് കരയോഗം കുടുംബസംഗമം ഉദ്ഘാടനം ചെയ്തു

0
തുവയൂർ വടക്ക് : 696-ാം നമ്പർ എൻഎസ്എസ് കരയോഗം കുടുംബസംഗമവും...

മാന്നാർ നായർസമാജം സ്കൂൾസ് എവർറോളിങ്‌ ട്രോഫി ഫുട്ബോൾ ടൂർണമെന്‍റ് ; ഇരവിപേരൂർ റിവഞ്ചേഴ്സ്...

0
മാന്നാർ : 12-ാമത് മാന്നാർ നായർസമാജം സ്കൂൾസ് എവർറോളിങ്‌ ട്രോഫി ഫുട്ബോൾ...