പെരിന്തല്‍മണ്ണ : ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവര്‍ച്ച ചെയ്യുന്ന രണ്ടുപേരെ പെരിന്തല്‍മണ്ണയില്‍ അറസ്റ്റ് ചെയ്തു. തൃശൂര്‍ വാടാനപ്പള്ളി മണലൂര്‍ സ്വദേശി ചക്കമ്പില്‍ രാജു (46), പുളിക്കല്‍ സജീവന്‍ (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി, കാട്ടൂര്‍ എന്നിവിടങ്ങളുള്‍പ്പെടെ തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് മാല പൊട്ടിച്ചതിന് രാജുവിന്‍റെ പേരില്‍ കേസുണ്ട്. സജീവനും അടിപിടി, കവര്‍ച്ച, തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്.
തനിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ മാലയാണ് ഇവര്‍ കവരുന്നത്. ജൂണ്‍ 23ന് വലമ്പൂരില്‍ റെയില്‍വേ ലൈനിന് സമീപം പ്രായമായ സ്ത്രീയുടെ മാല പൊട്ടിച്ച് കവര്‍ച്ച നടത്തിയത് ഇവരാണെന്ന് പോലീസ് അറിയിച്ചു. പ്രതികളെ വലമ്പൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവസ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ഇത്തരം കേസുകളിലെ മുന്‍ പ്രതികളുടെ വിവരങ്ങള്‍ എന്നിവ ശേഖരിച്ചാണ് അന്വേഷണം നടത്തിയത്.
പ്രതികള്‍ ബൈക്ക് വാടകക്കെടുത്ത് വ്യാജ നമ്പര്‍പ്ലേറ്റ് വെച്ച ശേഷം തൃശൂര്‍, മലപ്പുറം ജില്ലകളിലെ ഉള്‍റോഡുകളിലൂടെ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവരുന്നതായി സൂചന ലഭിച്ചിരുന്നു. ഇവരെ നിരീക്ഷിച്ചു വരവേ കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ ടൗണില്‍ വെച്ച് ബൈക്ക് സഹിതം പിടികൂടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സി.ഐ സി. അലവി, എസ്.ഐ സി.കെ. നൗഷാദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ്.ഐ രാജീവന്‍, പ്രൊബേഷന്‍ എസ്.ഐ. ഷൈലേഷ്, ജയമണി, ഉല്ലാസ്, സജീര്‍ എന്നിവരും പെരിന്തല്‍മണ്ണ ആന്‍റി നാര്‍ക്കോട്ടിക് സ്ക്വാഡും ഉണ്ടായിരുന്നു.
പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശാന്ത മാതാവിെന്‍റ വീട്ടില്‍ പോയി മടങ്ങി വരുമ്പോള്‍ ബൈക്ക് നിര്‍ത്തി മാസ്ക് ധരിച്ച ഒരാള്‍ ശാന്തയെ തള്ളി വീഴ്ത്തുകയായിരുന്നു. സഹോദരിയുടെ മകന്‍ അഖില്‍ ഓടിയെത്തിയെങ്കിലും അക്രമികള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്കില്‍ കടന്നുകളഞ്ഞു.