ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല നാളെ നടക്കും. പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. കൈയ്യിൽ പൂജാദ്രവ്യങ്ങളും നാവിൽ ദേവി സ്തുതികളുമായി അംഗനമാർ അണിമുറിയാതെ എത്തുമ്പോൾ ചക്കുളത്തുകാവും പരിസര പ്രദേശങ്ങളും യാഗഭൂമിയായി മാറും. തിരുവല്ല -തകഴി, ചങ്ങനാശേരി- ചെങ്ങന്നൂർ- പന്തളം, മാന്നാർ- മാവേലിക്കര, മുട്ടാർ-കിടങ്ങറാ, വീയപുരം-ഹരിപ്പാട് എന്നീ പ്രധാന ബസ് റൂട്ടിലും ഇടവഴികളിലും പൊങ്കാല അർപ്പിക്കാനായി ഭക്തർ ഇടംപിടിച്ചു തുടങ്ങി. ക്ഷേത്ര പരിസരത്തും പൊങ്കാല ഇൻഫർമേഷൻ സെൻ്ററുകളിലും ക്ഷേത്ര വാളൻ്റിയേഴ്സിൻ്റെ നിർദ്ദേശങ്ങൾ നൽകാൻ മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തർക്ക് പ്രാഥമികാവശ്യങ്ങൾക്ക് സ്ഥിരം സംവിധാനങ്ങൾക്ക് പുറമെ താത്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തി. കൂടാതെ വിവിധ സാമൂഹ്യ, സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ സന്നദ്ധസംഘടനകളുടെ നേത്യത്വത്തിൽ പ്രവർത്തനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1