കോന്നി : ആധുനിക കാലഘട്ടത്തിൽ മൊബൈൽ ഫോണും ലഹരിയുമാണ് കുട്ടികളുടെ ഭാവി തകർക്കുന്നതെന്ന് മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് ഐ പി എസ് പറഞ്ഞു. കോന്നി കരിയാട്ടത്തിന്‍റെ ഭാഗമായി ലഹരിക്കെതിരെ കായിക ലഹരി എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ മുതൽ മുപ്പത്തഞ്ച് വയസ് വരെയുള്ളവർ ഒരു ദിവസം അഞ്ച് മണിക്കൂറുകൾ ആണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വാട്സ് ആപ്, ട്വിറ്റർ, ഫേസ്ബുക്ക്, സ്നാപ് ചാറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും വളരെ അധികം വർധിച്ചു. മൊബൈൽ ഫോണിന്‍റെ അമിത ഉപയോഗം കുട്ടികളുടെ ഉറക്കത്തെയും സാരമായി ബാധിച്ചു. കുട്ടികളിൽ ശ്രദ്ധ കുറഞ്ഞു. ഹൈപ്പർ ടെൻഷൻ കൂടി. കുട്ടികൾ പഠനത്തിൽ വളരെ പിന്നോക്കം പോകുന്നു.
കേരളത്തിലെ നാല്പത് ശതമാനം വരുന്ന കുട്ടികൾ കായിക ക്ഷമത കുറഞ്ഞവർ ആണ്. മൊബൈൽ ഫോണിന്‍റെയും ലഹരിയുടെയും ഉപയോഗം കുട്ടികളിൽ അക്രമവാസനയും വർധിപ്പിക്കുന്നു. ഈ അവസ്ഥയിൽ പോയാൽ മൊബൈലും ലഹരിയും മൂലം ഭ്രാന്ത് വന്ന ഒരു സമൂഹത്തിനെ ചികിത്സിക്കുന്ന ആശുപത്രികൾ കേരളത്തിൽ ആരംഭിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്മ മറിയം റോയ് അധ്യക്ഷത വഹിച്ചു. അഡ്വ കെ യു ജനീഷ്‌കുമാർ എം എൽ എ, ദേശീയ അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്‌ണൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് കെ അനിൽ കുമാർ, ദേശീയ റോളർ സ്‌കേറ്റിങ് താരം അഭിജിത് അമൽ രാജ്, അഡ്വ ജോസ് കളീക്കൽ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ അനില ബി ആർ, കോന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്ധ്യ എസ്, മലയാലപ്പുഴ നവജീവൻ കേന്ദ്രം ഡയറക്റ്റർ ഫാ മോൻസി പി ജേക്കബ്, രാജേഷ് ആക്ലെത് തുടങ്ങിയവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033