തിരുവനന്തപുരം : കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദേശം സംബന്ധിച്ച കേസില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. സെനറ്റിലേക്ക് ഗവര്‍ണര്‍ നടത്തിയ നാമനിര്‍ദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. ആറാഴ്ചയ്ക്കകം പുതിയ നാമനിര്‍ദേശം നല്‍കാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു. സര്‍ക്കാര്‍ നോമിനികള്‍ക്കെതിരായ ഹര്‍ജിയും ഹൈക്കോടതി തള്ളി. ഷിജു ഖാന്‍, ആര്‍. രാജേഷ്, മുരളീധരന്‍ പിള്ള എന്നിവരെ ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജിയാണ് തള്ളിയത്.
ഗവര്‍ണറുടെ നാമനിര്‍ദേശം റദ്ദാക്കിയത് നല്ല വിധിയാണെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചു. നിയമസഭയാണ് ഗവർണറെ ചാൻസലറാക്കിയത്. നിയമസഭ പാസാക്കിയ നിയമപ്രകാരമുള്ള സ്ഥാനം പരമാധികാരമാണെന്ന രീതിയിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും മന്ത്രി അങ്കമാലിയിൽ പറഞ്ഞു.
പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാർത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് വാർത്തകൾ നൽകണം. വാർത്തകൾ നൽകുമ്പോൾ എല്ലാ നമ്പരുകളിലും മെയിലുകളിലും നൽകാതെ ഒരിടത്തുമാത്രം നൽകുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാൻ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകൾ ഉപയോഗിക്കുക.