ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ജാമ്യവ്യവസ്ഥകളില്‍ ഇളവുതേടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കടുത്ത വ്യവസ്ഥകളോടെയാണ് കോടതി ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചത്.
ഡല്‍ഹിയില്‍ പ്രവേശിക്കരുത്, പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കരുത് തുടങ്ങിയ വ്യവസ്ഥകള്‍ ജനാധിപത്യ വിരുദ്ധമാണ്. ചികിത്സയ്ക്കായി ആശ്രയിക്കുന്നത് ഡല്‍ഹി എയിംസിനെയാണ് . അടിയന്തര ചികിത്സ വേണ്ടിവന്നാല്‍ ജാമ്യവ്യവസ്ഥകള്‍ തടസമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹി ജുമാ മസ്ജിദില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രോസിക്യൂഷന്റെ വാദങ്ങളെ തള്ളിയ കോടതി കടുത്ത വ്യവസ്ഥകളോടെ ജാമ്യം നല്‍കുകയായിരുന്നു.