Monday, April 28, 2025 10:18 pm

ചാ​ന്ദ്ര​യാ​ൻ-മൂ​ന്ന് വിക്ഷേപണം നാളെ; കൗണ്ട് ഡൗൺ ഇന്ന് ഉച്ചയോടെ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ചാ​ന്ദ്ര ദൗ​ത്യ​മാ​യ ചാ​ന്ദ്ര​യാ​ൻ -മൂ​ന്നി​ന്റെ വി​ക്ഷേ​പ​ണത്തിനായുള്ള 26 മണിക്കൂർ നീളുന്ന കൗണ്ട്ഡൗണിന് ഇന്ന് ഉച്ചക്ക് 1.05ന് തുടക്കമാകും. 14ന് ഉ​ച്ച​ക്ക് 2.35ന് ​ആ​ന്ധ്ര ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ​നി​ന്ന് വി​ക്ഷേ​പ​ണ വാ​ഹ​ന​മാ​യ എ​ൽ.​വി.​എം-3 എം 4 ​കു​തി​ക്കും. വിക്ഷേപണവുമായി മുന്നോട്ട് പോകാൻ ലോഞ്ച് ഓതറൈസേഷൻ ബോർഡ് അനുമതി നൽകി. ജൂ​ലൈ 13ന് ​വി​ക്ഷേ​പി​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും ച​ന്ദ്ര​നി​ൽ പേ​ട​കം ഇ​റ​ങ്ങു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ ദി​വ​സം ആ​ഗ​സ്റ്റ് 24 ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ അ​തി​ന​നു​സ​രി​ച്ച് വി​ക്ഷേ​പ​ണ തീ​യ​തി​യി​ലും മാ​റ്റം വ​രു​ത്തു​ക​യാ​യി​രു​ന്നു.

വിക്ഷേപണം കഴിഞ്ഞ് നാൽപ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. ച​ന്ദ്ര​നി​ൽ ക​റ​ങ്ങി ന​ട​ന്ന് പ​ര്യ​വേ​ക്ഷ​ണ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന റോ​വ​ർ, റോ​വ​റി​നെ ച​ന്ദ്ര​നി​ലി​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ലാ​ൻ​ഡ​ർ, ലാ​ൻ​ഡ​റി​നെ ചാ​ന്ദ്ര ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കു​ന്ന ​പ്രൊ​പ്പ​ൽ​ഷ​ൻ മൊ​ഡ്യൂ​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് ചാ​ന്ദ്ര​യാ​ൻ -3 ദൗ​ത്യം. ചാ​ന്ദ്ര​യാ​ൻ -2 ലാ​ൻ​ഡ​ർ ച​ന്ദ്ര​നി​ൽ ഇ​ടി​ച്ചി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഇ​തി​ന്റെ ഓ​ർ​ബി​റ്റ​ർ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണ്. പു​തി​യ ദൗ​ത്യ​ത്തി​നും ഈ ​ഓ​ർ​ബി​റ്റ​റി​ന്റെ സേ​വ​നം ത​ന്നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നവീകരിച്ച പത്തനംതിട്ട രാജീവ് ഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 30-ന്

0
പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനമായ പത്തനംതിട്ട രാജീവ്ഭവന്റെ നവീകരിച്ച കെട്ടിടത്തിന്റെ...

സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു

0
പത്തനംതിട്ട : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ...

കൊല്ലം അഞ്ചലിൽ ഇടിമിന്നലേറ്റ് കര്‍ഷകൻ മരിച്ചു

0
കൊല്ലം: കൊല്ലം അഞ്ചലിൽ ഇടിമിന്നലേറ്റ് കര്‍ഷകൻ മരിച്ചു. കൊല്ലം അഞ്ചൽ തടിക്കാട്...

ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യലിനുശേഷം ഡീ അഡിക്ഷൻ സെന്‍ററിലേക്ക് കൊണ്ടുപോയി

0
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യലിനുശേഷം ഡീ അഡിക്ഷൻ...