എടത്വ: ലോകപാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ആൽഫാ പാലിയേറ്റീവ് കുട്ടനാട് ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ എടത്വാ ജംഗ്ഷനിൽ
സാന്ത്വന ചങ്ങലയും സംഗീത സദസും സംഘടിപ്പിച്ചു. എടത്വ സെൻ്റ് ജോർജ്ജ് ഫെറോനാ പള്ളി വികാരി ഫാദർ ഫിലിപ്പ് വൈക്കത്തുക്കാരൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു. ട്രഷറാർ വി.പി.മാത്യൂ അധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിജി വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള , ടിജിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ആൽഫാ പാലിയേറ്റിവ് കുട്ടനാട് ലിങ്ക് സെൻ്റർ വർക്കിംങ്ങ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ, സെക്രട്ടറി എം.ജി. കൊച്ചുമോൻ, എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർമാരായ ഇന്ദു വി.ആർ, മനോജ് സേവ്യർ, പ്രോഗ്രാം കോർഡിനേറ്റർമാരായ അംജിത്ത് കുമാർ, എസ്.ബി. പ്രസാദ്, കലേഷ്, ആരോഗ്യ പ്രവർത്തകരായ ജിഞ്ചു, മഞ്ചു, പ്രവീണ, ബെറ്റി സുനിൽ, എൻ രാധാകൃഷ്ണൻ, തോമസ് ജോർജ്ജ് എന്നിവർ നേതൃത്വം നല്കി. പ്രശസ്ത പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരി, ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീതസദസ് നടന്നു.
എടത്വ സെൻ്റ് അലോഷ്യസ് കോളജ്, തലവടി ഗവ. വോക്കേഷണൽ ഹയർ സെക്കൻണ്ടറി സ്ക്കൂൾ എൻ.എസ്എസ് വോളണ്ടിയേഴ്സ് സാന്ത്വന ചങ്ങലയിൽ അണിനിരന്നു. കോർഡിനേറ്റർ എസ്.ബി പ്രസാദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. നിരണം, തലവടി, മുട്ടാർ, എടത്വ എന്നീ പഞ്ചായത്തുകളിലായി നിലവിൽ 250-ലധികം കിടപ്പു രോഗികൾക്ക് പരിചരണം നല്കി വരുന്നു. ടൗണിലും വ്യാപാര സ്ഥാപനങ്ങളിലും ബോധവത്ക്കരണ ലഘുലേഖകളും വിതരണം ചെയ്തു. സൗജന്യമായി ഫിസിയോ തെറാപ്പി സേവനവും സെൻ്ററിൽ നിന്നും ലഭ്യമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.