ചങ്ങനാശേരി : മുൻസിപ്പൽ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നു. ഇതിനായി അഞ്ചുകോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. സ്റ്റേഡിയത്തില്‍ ചെറിയ ഒരു മഴ പെയ്താൽപോലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കായിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഡിയം സന്ദർശിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ എം.എൽ.എയുമായി ചർച്ച നടത്തിയിരുന്നു. ഇതിന്‍റെ തുടർനടപടിയായാണ് നവീകരണം. നിർമാണോദ്ഘാടനം 23ന് വൈകുന്നേരം 5ന് കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാൻ നിർവഹിക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാഥിതിയാകും. ചങ്ങനാശേരി നഗരസഭ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് ആശംസ പറയും.
സ്റ്റേഡിയത്തിന്‍റെ രണ്ടാം ഘട്ട നിർമ്മാണത്തിൽ പഴയ ഗാലറി പൊളിച്ചു പുതിയ ഗ്യാലറി നിർമ്മിക്കാൻ നടപടിയെടുക്കും. ഫിറ്റ്‌നസ് സെന്ററിലേക്കുള്ള ഉപകരണങ്ങളൊഴിച്ചുള്ള ടെൻഡർ നടപടികൾ എല്ലാംതന്നെ പൂർത്തിയായെന്നും എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കി പൊതുജനത്തിനായി സ്റ്റേഡിയം സമർപ്പിക്കുമെന്നും അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു.
ഫുട്‌ബാൾ കളിക്കാൻ രാജ്യാന്തര നിലവാരത്തിലുള്ള നാച്ചുറൽ ടർഫ് നിർമ്മിക്കും. കിഴക്കുഭാഗത്തുള്ള ഗാലറിക്ക് മുകളിൽ രാജ്യാന്തര നിലവാരത്തിൽ ഒരുകോടിയോളം രൂപ ചെലവഴിച്ച് ടെൻസിൽ ഉപയോഗിച്ചുള്ള മേൽക്കൂര നിർമ്മിക്കും. വോളിബോൾകോർട്ട്, വെള്ളത്തിനുവേണ്ടി കുഴൽ കിണർ, ഫിറ്റ്‌നസ് സെന്റർ, ക്രിക്കറ്റ് പിച്ച്, വോളിബോൾകോർട്ട്, ഡ്രെയിനേജ് സിസ്റ്റം, ടർഫിന്റെ ജലസേചനത്തിനായി പോപ്പ് അപ്പ്‌സ്പിംഗ്ലർ സിസ്റ്റം, ഫ്‌ളഡ്‌ലിറ്റ് സൗകര്യം എന്നിവയും പദ്ധതിയിലുണ്ട്.
പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.