കോന്നി : കോന്നി എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ തണ്ണിത്തോട് – തൂമ്പാക്കുളത്ത് നടത്തിയ പരിശോധനയിൽ തൂമ്പാക്കുളം മനീഷ് ഭവനം മോഹനന്റെ വീട്ടിൽ നിന്ന് ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ ഇയാൾക്കെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് ഇൻസ്പക്ടർ ജി പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. എക്സൈസ് പ്രിവന്റിവ് ഓഫീസർ ആർ സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ അയൂബ് ഖാൻ, ഡി അജയകുമാർ, എം മുകേഷ്, ഷെഹിൻ, സുരേഷ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസറായ രജിത ആർ തുടങ്ങിയവർ പങ്കെടുത്തു.
തണ്ണിത്തോട്ടില്‍ നിന്ന് ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
RECENT NEWS
Advertisment