Wednesday, April 23, 2025 10:14 am

രേ​ണു​ക സ്വാ​മി വധക്കേസിലെ പ്ര​തി​ക​ൾ​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു : രേ​ണു​ക സ്വാ​മി വ​ധ​ക്കേ​സി​ൽ ക​ന്ന​ട ന​ട​ൻ ദ​ർ​ശ​ൻ തൂ​ഗു​ദീ​പ, ന​ടി​യും മോ​ഡ​ലു​മാ​യ പ​വി​ത്ര ഗൗ​ഡ എ​ന്നി​വ​ര​ട​ക്കം 17 പ്ര​തി​ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 231 സാ​ക്ഷി​മൊ​ഴി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി 3991 പേ​ജു​ള്ള കു​റ്റ​പ​ത്രം 24ാം അ​ഡീ​ഷ​ണൽ ചീ​ഫ് മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ബു​ധ​നാ​ഴ്ച സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ന്റെ എ​ല്ലാ വ​ശ​ങ്ങ​ളും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കി​യ​താ​യി ബം​ഗ​ളൂ​രു പോ​ലീ​സ് ക​മ്മീഷ​ണ​ർ ബി. ​ദ​യാ​ന​ന്ദ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് വ്യക്തമാക്കി. 17 പ്ര​തി​ക​ളും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ക​യാ​ണ്. ര​ണ്ടാം പ്ര​തി​യാ​യ ദ​ർ​ശ​ന് ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച ദ​ർ​ശ​നെ ബെ​ള്ളാ​രി സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി​.

കൂ​ട്ടു​പ്ര​തി​ക​ളി​ൽ ചി​ല​രെ മൈ​സൂ​രു സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കും മാറ്റിയിരുന്നു. പ​ര​പ്പ​ന ജ​യി​ലി​ൽ ദ​ർ​ശ​ന് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് ജ​യി​ൽ സൂ​പ്ര​ണ്ട് അ​ട​ക്കം ഒ​മ്പ​ത് ജീ​വ​ന​ക്കാ​രെ ആ​ഭ്യ​ന്ത​ര വ​കു​പ്പ് സ​സ്​​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ദ​ർ​ശ​ന്റെ സു​ഹൃ​ത്താ​യ പ​വി​ത്ര ഗൗ​ഡ​ക്ക് ദ​ർ​ശ​ന്റെ ആ​രാ​ധ​ക​നാ​യ രേ​ണു​ക സ്വാ​മി അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കൊ​ല​പാ​ത​കം ന​ട​ത്താ​ൻ ത​ന്റെ ഫാ​ൻ​സ് ക്ല​ബ് അം​ഗ​ത്തെ ഏർപ്പെടുത്തുകയുണ്ടായി. ന​ട​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നെ​ന്ന വ്യാ​ജേ​ന ദ​ർ​ശ​ന്റെ ഫാ​ൻ​സ് ക്ല​ബി​ലെ അം​ഗ​മാ​യ രാ​ഘ​വേ​ന്ദ്ര​യാ​ണ് രേ​ണു​ക സ്വാ​മി​യെ ആ​ർ.​ആ​ർ ന​ഗ​റി​ലെ ഷെ​ഡി​ലേ​ക്ക് എ​ത്തി​ച്ച​ത്. ഇ​വി​ടെ​വെ​ച്ച് രേ​ണു​ക സ്വാ​മി​യെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തു​കയാണ് ഉണ്ടായത്. ജൂ​ൺ 11നാ​ണ് ദ​ർ​ശ​ൻ അ​റ​സ്റ്റി​ലാ​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒരു മാസത്തിന് ശേഷം തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു

0
ഇടുക്കി: ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു....

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍

0
തിരുവനന്തപുരം : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതികരണവുമായി നടന്‍...

തീവ്രവാദത്തിനെതിരെ പോരാടുന്നതിൽ ഇന്ത്യക്കൊപ്പമുണ്ടാകുമെന്ന് റഷ്യ

0
മോസ്കോ: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. നടന്നത്...

പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്കർ ഇ തൊയ്ബയെന്ന് സൂചന ; സൂത്രധാരൻ സെയ്ഫുള്ള കസൂരി

0
ന്യൂഡൽഹി: രാജ്യത്തെയാകെ ഞെട്ടിച്ച പഹൽ​ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള...