Thursday, April 17, 2025 7:04 pm

ചെന്താമരക്കെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും ; തീർത്തും അനാഥരായി സർക്കാർ ഞങ്ങളെ ഏറ്റെടുക്കണം സുധാകരന്‍റെ മക്കൾ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ അന്വേഷണസംഘം ഇന്ന് ആലത്തൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾ ആവശ്യപ്പെട്ടു. അച്ഛന്‍റെയും മുത്തശ്ശിയുടെയും മരണത്തോടെ തീർത്തും അനാഥരായി. ജോലി അടക്കമുള്ള വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ചെന്താമര പുറത്തിറങ്ങിയാൽ വീണ്ടും ആക്രമിക്കുമെന്ന് പേടിയുണ്ടെന്നും മക്കൾ പറഞ്ഞു. “അയാൾ പുറത്തിറങ്ങിയാൽ എന്താ ചെയ്യുകയെന്ന് അറിയില്ല. ജാമ്യം ലഭിക്കുമോയെന്ന പേടിയുണ്ട്. അയാൾ ഇറങ്ങിയാൽ ഞങ്ങളിൽ ആരുടെയെങ്കിലും അല്ലെങ്കിൽ നാട്ടുകാരുടെ ജീവൻ പോകും. ഇന്ന് അച്ഛനും അമ്മയും അമ്മമ്മയുമില്ല. ഞങ്ങൾക്ക് ആരുമില്ല. സർക്കാർ ഞങ്ങളെ ഏറ്റെടുക്കണം”- മക്കൾ പറഞ്ഞു.

ചെന്താമര ഏക പ്രതിയായ കേസിൽ പോലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫോറൻസിക് പരിശോധനാ ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്. ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരിൽക്കണ്ട ഏക ദൃക്സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ടു പേരുടെ രഹസ്യമൊഴിയും ഉള്ളടക്കമാവും. അന്വേഷണ സംഘം തയാറാക്കിയത്. വ്യക്തി വൈരാഗ്യത്തെ തുടർന്ന് ജനുവരി ഇരുപത്തി ഏഴിനാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരന്‍റെ ഭാര്യ സജിതയെ 2019 ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷൈന്‍ ടോം ചാക്കോക്കെതിരായ കേസില്‍ പഴുതടച്ച അന്വേഷണവും കർശന നടപടിയും വേണമെന്ന് കെസിബിസി മദ്യവിരുദ്ധ...

0
കൊച്ചി: ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച അന്വേഷണം നടത്തി കര്‍ശന...

എലിമുള്ളും പ്ലാക്കൽ പേരുവാലി കുളഞ്ഞിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു

0
കോന്നി : ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച എലിമുള്ളും പ്ലാക്കൽ...

യുപിയിൽ ബധിരയും മൂകയുമായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് പാടത്ത് തള്ളി

0
ലഖ്നൗ: ഉത്തർപ്രദേശിൽ ബധിരയും മൂകയുമായ പ്രായപൂർത്തിയാവാത്ത ദലിത് പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത്...

അച്ഛന്‍റെ തല സ്റ്റൂൾ കൊണ്ട് അടിച്ചു പൊട്ടിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്ത കേസിലെ...

0
ആലപ്പുഴ: മദ്യ ലഹരിയിൽ അച്ഛന്‍റെ തല സ്റ്റൂൾ കൊണ്ട് അടിച്ചു പൊട്ടിക്കുകയും...