റൈറ്റിങ്, കോഡിങ് പ്രോജക്ടുകൾ എളുപ്പമാക്കാൻ പുതിയ ടൂൾ പുറത്തിറക്കി ചാറ്റ്ജിപിടി. ക്യാൻവാസ് എന്നാണ് ഈ ടൂളിന്റെ പേര്.
നിലവിൽ ഒരു ചാറ്റ് മാതൃകയിലാണ് ചാറ്റ്ജിപിടി പ്രവർത്തിക്കുന്നത്. എന്നാൽ ക്യാൻവാസ് ഇക്കാര്യങ്ങൾ അൽപ്പം കൂടി എളുപ്പമാക്കും.
ഒരേ സമയം ഉപയോക്താവിനും ചാറ്റ്ജിപിടിക്കും ഒരേ ആശയത്തിൽ ഒരേ സമയം പ്രവർത്തിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് എന്നത് ചാറ്റ്ജിപിടിയെക്കാൾ നല്ല രീതിയിൽ മനസിലാക്കാൻ ക്യാൻവാസിനും കഴിയും. ഒരു കഥ എഴുതുമ്പോഴോ, ഡോക്യുമെന്റ് എഡിറ്റ് ചെയ്യുമ്പോഴോ, കോഡിങ് നടത്തുമ്പോഴോ പെട്ടെന്ന് എന്തെങ്കിലും മാറ്റം നിങ്ങൾക്ക് വരുത്തണമെങ്കിൽ ക്യാൻവാസിൽ അതെളുപ്പം കഴിയും. ജിപിടി 4-0 മോഡലിൽ അടിസ്ഥാനമാക്കിയാണ് ചാറ്റ്ജിപിടി ഈ ക്യാൻവാസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചാറ്റ്ജിപിടി പ്ലസ്, ടീം യൂസേഴ്സ് എന്നിവയുടെ ബീറ്റാ പതിപ്പിൽ ക്യാൻവാസ് ഇപ്പോൾ ലഭ്യമാണ്. നിങ്ങൾ ഒരു ആശയം വാക്കുകളിലൂടെ പാരഗ്രാഫായി എഴുതാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ആ പാരഗ്രാഫിന്റെ നീളം, വാക്കുകളുടെ എണ്ണം, കൂടുതൽ ഫോക്കസ് ചെയ്യേണ്ട പോയിന്റുകൾ, വ്യാകരണം, ഭാഷ എന്നിവ ക്രമീകരിക്കാൻ ക്യാൻവാസിലൂടെ കഴിയും. ഇമോജികൾ കൂട്ടിച്ചേർത്ത് എഴുത്തിനെ കൂടുതൽ ആകർഷകമാക്കുവാനും ക്യാൻവാസിൽ ഉപയോക്താക്കൾക്ക് കഴിയും. കോഡിങ് നടത്തുന്നവർക്ക് കോഡുകൾ അനായാസം റിവ്യൂ ചെയ്യാം. പ്രിന്റ് സ്റ്റേറ്റ്മെന്റുകൾ ആഡ് ചെയ്യാനും ജാവ, ജാവ സ്ക്രിപ്റ്റ്, പൈതൺ അടക്കമുള്ള കോഡിങ് ഭാഷകളിലേക്ക് നിങ്ങളുടെ കോഡിനെ തർജ്ജമ ചെയ്യാനും ക്യാൻവാസിലൂടെ കഴിയും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1