Friday, July 4, 2025 8:06 pm

വാഹനങ്ങൾ വാങ്ങിയശേഷം വായ്പ്പയോ പലിശയോ അടച്ചില്ല ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുക്ത്യാർ അധികാരപ്പെടുത്തിയ സുഹൃത്തിന്റെ ബാങ്കിൽ ലോണുള്ള 4 വാഹനങ്ങളിൽ മൂന്നെണ്ണം സ്വന്തമാക്കിവെക്കുകയും വായ്പ്പ തിരിച്ചടിക്കാതിരിക്കുകയും ചെയ്തതിന് രജിസ്റ്റർ ചെയ്ത കേസിൽ യുവാവിനെ പിടികൂടി. വിശ്വാസവഞ്ചനയ്ക്ക് റാന്നി പോലീസ് എടുത്ത കേസിൽ കൊച്ചി ഇടപ്പള്ളി ശ്രീവത്സം വീട്ടിൽ ലെനിന്റെ മകൻ അജയഘോഷ് ലതീൻ (32) ആണ് അറസ്റ്റിലായത്. പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്.

റാന്നി സ്വദേശി ബിജോ കെ മാത്യുവിന്റെ പേരിലുള്ള നാല് വാഹനങ്ങളിൽ മൂന്നെണ്ണമാണ് പ്രതി, വരുമാനമുണ്ടാക്കി വായ്‌പ്പാ തുക കൃത്യമായി അടയ്ക്കാമെന്ന് വാക്കുകൊടുത്ത് 2020 മാർച്ച് മുതൽ സ്വന്തമായി നോക്കിനടത്താൻ ഏറ്റെടുത്തത്. എന്നാൽ വായ്പ്പാത്തുകയോ പലിശയോ കൃത്യമായി തിരിച്ചടയ്ക്കാതെ വാഹനങ്ങൾ തട്ടിയെടുത്തതായാണ് പരാതി. ഇതുപ്രകാരം കേസെടുത്ത പോലീസ് പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്നാണ് ബാംഗ്ലൂരിൽ നിന്നും ഇയാളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ ഹരികുമാർ സി കെ, എസ് സി പി ഓ ലിജു എൽ ടി, സി പി ഓ രെഞ്ചു എന്നിവരാണുണ്ടായിരുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. പഴയ...

പെരുന്തേനരുവിയിൽ പമ്പ നദിയ്ക്ക് കുറുകെ ഗ്ലാസ് ബ്രിഡ്ജ് വരുന്നു

0
റാന്നി: പെരുന്തേനരുവി ടൂറിസം പദ്ധതിക്ക് പുതിയ മാനം നൽകുന്ന ഗ്ലാസ് ബ്രിഡ്ജിനുള്ള...

പഴക്കം ചെന്ന ബലക്ഷയമുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ സ്വമേധയാ പൊളിച്ചു മാറ്റണമെന്ന് തൃശ്ശൂര്‍ മേയര്‍

0
തൃശ്ശൂര്‍: പഴക്കം ചെന്ന ബലക്ഷയമുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ സ്വമേധയാ പൊളിച്ചു മാറ്റണമെന്ന്...

വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ യു ജെനീഷ് കുമാർ

0
പത്തനംതിട്ട : വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ...