കോന്നി : പോപ്പുലർ ഫിനാൻസിന്റെ ഉടമസ്ഥതയിൽ കോന്നി സെൻട്രൽ ജംക്ഷനിൽ പ്രവർത്തിച്ചുവന്നിരുന്ന മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റിൽ പരിശോധന നടത്തി. കോന്നി തഹസീൽദാർ, ജില്ലാ സപ്ലൈ ഓഫീസർ, താലൂക് സപ്ലൈ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
ജില്ലാ കളക്ടറുടെ നിർദേശമനുസരിച്ചായിരുന്നു പരിശോധന. രണ്ടുമാസമായി അടച്ചിട്ടിരുന്ന മാർജിൻഫ്രീ മാർക്കറ്റിലെ സ്റ്റോക്ക് പരിശോധിച്ചതിന് ശേഷം സർക്കാരിലേക്ക് കണ്ടുകെട്ടാനും കാലാവധി കഴിഞ്ഞവ നശിപ്പിക്കാനുമാണ് നിർദേശം. റവന്യൂ സിവിൽ സപ്ലൈയ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
പോപ്പുലർ ഫിനാൻസിൻറെ ഉടമസ്ഥതയിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും സീൽ ചെയിതു എന്ന് മുൻപ് അധികൃതർ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നെങ്കിലും കോന്നി മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ്, ഗിഫ്റ് ആൻഡ് കോക്കറി എന്നീ സ്ഥാപനങ്ങൾ സീൽ ചെയ്തിരുന്നില്ല. പെട്ടെന്ന് നശിച്ചുപോകുന്ന സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിശദമായ വിരങ്ങളും മൂല്യവും ജില്ലാ കളക്ടർക്ക് കൈമാറും.