പാലക്കാട്: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ഒന്നിലധികം പേരുകൾ പരിഗണിച്ച് കോൺഗ്രസ്. മുൻ എംപി രമ്യ ഹരിദാസിന്റെയും കെപിസിസി ജനറൽ സെക്രട്ടറിയും വി.കെ ശ്രീകണ്ഠൻ എം.പിയുടെ ഭാര്യയുമായ കെ.എ തുളസിയുടെയും പേര് പരിഗണനയിലുണ്ട്. തരംഗത്തിനിടെ ആലത്തൂരിൽ തോറ്റ രമ്യ ഹരിദാസ് വേണ്ടെന്ന് ഒരു വിഭാഗം വാദിക്കുന്നു. ഐ ഗ്രൂപ്പിൽ നിന്ന് കെ.വി ദാസനും പരിഗണനയിലുണ്ട്. സി.സി ശ്രീകുമാർ, സുനിൽ ലാലൂർ, ശ്രീലാൽ ശ്രീധർ തുടങ്ങിയവരുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. ആദ്യഘട്ട സ്ഥാനാർഥി ചർച്ചകൾ ഇന്ന് തുടങ്ങും. പുനഃസംഘടനയും ഉപതെരഞ്ഞെടുപ്പും അജണ്ടയാക്കി കെ.പി.സി.സി അടിയന്തര വിശാല നേതൃയോഗം ഇന്ന് ചേരും. തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവിയും ചർച്ചയാകും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.