റാന്നി: ചെല്ലക്കാട് സെന്റ്. തോമസ് എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും വിപുലമായ പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിക്കുന്നതിനും ഒരുക്കങ്ങളായി. ചെല്ലക്കാടും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന വിദ്യാലയമാണ് സെന്റ്തോമസ് എൽ പി സ്കൂൾ. സ്കൂൾ പ്രവർത്തനം ആരംഭിച്ച് 75 -ാംവർഷത്തിലേക്ക് കടക്കുമ്പോൾ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍. ലോഗോ പ്രകാശനം, ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, ഗുരുശ്രേഷ്ഠരേയും ആദ്യകാല വിദ്യാർഥികളെയും ആദരിക്കൽ, പൂർവ വിദ്യാർത്ഥി – അധ്യാപക കുടുംബ സംഗമം, പ്ലാറ്റിനം ജൂബിലി മാഗസിൻ, വിവിധ കലാപരിപാടികൾ, ഓർമ്മ മരം നടിൽ, സ്കൂൾ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കുക, സ്കൂളിന്റെ കെട്ടിടം മോടി പിടിപ്പിക്കൽ, സ്കൂൾ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്ന വിവിധ പരിപാടികൾ, സെമിനാറുകൾ, പഠന ക്യാമ്പുകൾ, പഠനയാത്രകൾ വേനൽക്കാല പരിശീലന ക്യാമ്പുകൾ തുടങ്ങി വിവിധ പരിപാടികളാണ് പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ ആഘോഷ പരിപാടികളിൽ പങ്കെടുക്കും.
സംഘാടകസമിതി രൂപീകരണയോഗം പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപിക അനില ടി ചെറിയാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജിജി വർഗീസ്, ബിജി വർഗീസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനു ടി ശമുവൽ സ്കൂൾ പിടിഎ പ്രസിഡന്റ് ടിനോ തോമസ്, അമ്പിളി രാജേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി സുനി റേച്ചൽ ജേക്കബ്, സുരേഷ് കുമാർ, കുര്യൻ എബ്രഹാം, എബ്രഹാം മാത്യു എന്നിവർ പ്രസംഗിച്ചു. റൂബി കോശി (ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്) പ്രീതി ജോസഫ് (എ.ഇ.ഒ റാന്നി) ഏബ്രഹാം തോമസ് (സ്കൂൾ മാനേജർ), അനില ടി. ചെറിയാൻ (സ്കൂൾ ഹെഡ്മിസ്ട്രസ്), ജിജി വർഗീസ് (ഗ്രാമ പഞ്ചായത്തംഗം), ബാലൻ സി കെ (റാന്നി – പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ് ), അനിൽ തുണ്ടിയിൽ (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്), കുര്യൻ ഏബ്രഹാം (പൂർവ്വ വിദ്യാർത്ഥി പ്രതിനിധി) എന്നിവർ (രക്ഷാധികാരികൾ), അനു ടി ശമുവേൽ (ചെയർമാൻ), ടിനോ കെ തോമസ്( ജനറൽ കൺവീനർ ), സുനി റേച്ചൽ ജേക്കബ് (കോ -ഓർഡിനേറ്റർ), ജെസി മേരി മാത്യു, ഷൈനി തോമസ്, രേണു തങ്കപ്പൻ, സുരേഷ് കുമാർ, ബിനു ഊനേത്ത്, ജിനു കൊച്ചുപ്ലാം മൂട്ടിൽ, ലിജിൻ കുന്നിലേത്ത് എന്നിവർ ഭാരവാഹികളായ വിവിധ സബ് കമ്മറ്റിയും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും രൂപീകരിച്ചു.