ഒഴുകിത്തുടങ്ങുന്നത് കേരളത്തിൽ നിന്നാണ്. നമ്മുടെ പച്ചപ്പും ഹരിതാഭയും നിറഞ്ഞ പ്രകൃതിയിലൂടെ ഒഴുകി മുന്നേറുന്ന ഈ വെള്ളച്ചാട്ടത്തെ പിന്നെ കാണണമെങ്കിൽ അതിർത്തി കടന്ന് തമിഴ്നാട്ടിലെത്തേണ്ടി വരും. അതിർത്തികളില്ലാതാക്കുന്ന വെള്ളച്ചാട്ടമാണ് ഇടുക്കി കുമളിക്ക് സമീപം സ്ഥിതി ചെയ്യുന്ന ചെല്ലാർകോവിൽ അരുവിക്കുഴി വെള്ളച്ചാട്ടം. ഇടുക്കി മുഴുവനും കണ്ടിറങ്ങുന്ന സഞ്ചാരികൾക്കു പോലും പലപ്പോഴും പിടികൊടുക്കാത്ത ഒന്നാണ് ചെല്ലാർകോവിൽ.
ഇടുക്കിയിലെ ചക്കുപള്ളം എന്ന പഞ്ചായത്തിന്‍റെ ഭാഗമായ ചെല്ലാർകോവിൽ ഗ്രാമത്തിൽ തന്നെയാണ് ചെല്ലാര്‍കോവില്‍ അരുവിക്കുഴി വെള്ളച്ചാട്ടം സ്ഥിതി ചെയ്യന്നത്. ഇടുക്കിയിലെ കുമളിയിലേക്കും തേക്കടിയിലേക്കും ഒക്കെ യാത്ര പ്ലാൻ ചെയ്യുമ്പോൾ കണ്ടു പോകാവുന്ന ഒരിടം കൂടിയാണ് ചെല്ലാർകോവിൽ. പച്ചപ്പും കാടും ആവോളം നിറഞ്ഞു നിൽക്കുന്ന വെള്ളച്ചാട്ടം പക്ഷേ ജീവൻവെച്ചൊഴുകുന്നത് മഴക്കാലത്താണ്.
ചെല്ലാർകോവിൽ അരുവിക്കുഴി വെള്ളച്ചാട്ടമെന്നു കേൾക്കുമ്പോൾ പതഞ്ഞൊഴുകുന്ന. ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഒന്നായിരിക്കാം മനസ്സിലെത്തുന്നത്. എന്നാൽ വെറും ഒന്നല്ല, ഒരു കൂട്ടം വെള്ളച്ചാട്ടങ്ങള് ചേരുന്നതാണ് അരുവിക്കുഴി വെള്ളച്ചാട്ടം. ചുറ്റു തിങ്ങി നിൽക്കുന്ന പച്ചപ്പിനു നടുവിലൂടെ വന്മരങ്ങൾക്കും കാടുകള്‍ക്കും നടുവിലൂടെ നീണ്ടു കിടക്കുന്ന കറുത്ത പാറക്കെട്ടിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം അതിമനോഹരമായ ഒരു കാഴ്ചാനുഭവമാണ് നല്കുന്നത്.
കുഞ്ഞുകുഞ്ഞരുവികൾ ഒന്നിച്ചൊഴുകി ഒരു ചെറിയ പുഴയായി മാറി അത് കേരളത്തിലൂടെ ഒഴുകിയാണ് അവസാനം തമിഴ്നാട്ടിലേക്ക് ഒഴുകിയെത്തുന്നത്. ചെല്ലാർകോവിലിൽ നിന്നും താഴേക്ക് പതിക്കുന്നതിനാലാണ് ചെല്ലാർകോവിൽ വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്. പല തട്ടുകളായി പാറക്കെട്ടിലൂടെ പതിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച അതീവ രസകരമാണ്.
3500 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ അടുത്തു നിന്നു നോക്കായാൽ തമിഴ്നാട്ടിൽ പോകാതെ തന്നെ അവിടുത്തെ ഭൂപ്രകൃതിയും കൃഷിയും കാഴ്ചകളും കാണാം. രാമക്കൽ മേടിന് മുകളിൽ നിന്നു നോക്കുന്ന അതേ ഭംഗിയിൽ തന്നെ ഇവിടുന്നും തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ ഭംഗിയുള്ള കാഴ്ചകൾ ആസ്വദിക്കാം. ഒപ്പം കമ്പം, ഗൂഡല്ലൂർ തുടങ്ങിയ തമിഴ്നാടൻ ഗ്രാമങ്ങളുടെ ഗ്രാമഭംഗിയും ഇവിടെനിന്നാസ്വദിക്കാം.
ചെല്ലാർകോവിൽ വ്യൂ പോയിന്‍റ് ഇവിടെ നിന്നാലാണ് ചെല്ലാർ കോവിൽ അരുവിക്കുഴി വെള്ളച്ചാട്ടത്തിന്‍റെ ദൂരെക്കാഴ്ച കാണുവാൻ സാധിക്കുക. നേരത്തെ പറഞ്ഞതുപോലെ സമ്പന്നമായ പച്ചപ്പിന്റെ നടുവിലൂടെ കേരളത്തിൽ നിന്നൊഴുകി തമിഴ്നാട്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യങ്ങളാണ് ഇവിടെ നിന്നു കാണാൻ സാധിക്കുക. വ്യൂ പോയിൻറിൽ നിന്നും 15 മിനിറ്റ് ജീപ്പിൽ പോയാൽ അരുവിക്കുഴി വെള്ളച്ചാട്ടത്തിനടുത്തെത്താം.
ചെല്ലാർകോവിൽ വ്യൂ പോയിന്‍റ് ഇവിടെ നിന്നാലാണ് ചെല്ലാർ കോവിൽ അരുവിക്കുഴി വെള്ളച്ചാട്ടത്തിന്‍റെ ദൂരെക്കാഴ്ച കാണുവാൻ സാധിക്കുക. നേരത്തെ പറഞ്ഞതുപോലെ സമ്പന്നമായ പച്ചപ്പിന്റെ നടുവിലൂടെ കേരളത്തിൽ നിന്നൊഴുകി തമിഴ്നാട്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യങ്ങളാണ് ഇവിടെ നിന്നു കാണാൻ സാധിക്കുക. വ്യൂ പോയിൻറിൽ നിന്നും 15 മിനിറ്റ് ജീപ്പിൽ പോയാൽ അരുവിക്കുഴി വെള്ളച്ചാട്ടത്തിനടുത്തെത്താം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033