ചേമ്പിലയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടിപ്പോകും. ചേമ്പ് നാം ഉപയോഗിക്കുമെങ്കിലും ഇതിൻ്റെ ഇല ഉപയോഗിക്കുന്നവര്‍ കുറവാണ്. ഇത് തോരന്‍ രൂപത്തിലും കറിയായുമെല്ലാം വെയ്‌ക്കാം. ചേമ്പിൻ്റെ തണ്ടാണ് താള്‍ എന്ന് അറിയപ്പെടുന്നത് വൈറ്റമിന്‍ എ കൊണ്ട് നിറഞ്ഞതാണ് ചേമ്പില. വൈറ്റമിന്‍ ബി, സി, തയാമിന്‍, റൈബോഫ്‌ലേവിന്‍, ഫോളേറ്റ് എന്നിവയും മാംഗനീസ്, കോപ്പര്‍, പൊട്ടാസ്യം, പ്രോട്ടീൻ, അയണ്‍ എന്നിവയയും അടങ്ങിയിരിക്കുന്നു. ചേമ്പിലയിലെ പൊട്ടാസ്യം ഹൃദയത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു. ചർമ്മത്തിന്റെ ചുളിവകറ്റാനും ചേമ്പില സഹായിക്കുന്നു. ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്ന താളിൽ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിൽ പ്രധാന ഘടകമായ വിറ്റാമിൻ എ പോലുള്ള വിറ്റാമിനുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഏത് ഇലക്കറികളേയും പോലെ തന്നെ രക്തോല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണിത്. ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ഇത് ഗുണം നല്‍കുന്നു. ഇതു കൊണ്ടു തന്നെ ശരീരത്തിലുണ്ടാകുന്ന തളര്‍ച്ചയും ക്ഷീണവുമെല്ലാം പരിഹരിയ്‌ക്കുന്നു. ഇതിൽ അയൺ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിന്റെ ഉത്പാദനത്തിനും സഹായിക്കുന്നു. കാലറി വളരെ കുറവായതിനാല്‍ ശരീരഭാരം കുറയ്‌ക്കാനും ഇത് സഹായിക്കുന്നു. ജീവകം ബി ഉള്ളതിനാൽ ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്‌ക്കും നാഡിവ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. മാത്രമല്ല ഇൻസുലിൻ്റേയും പഞ്ചസാരയുടേയും അളവിനെ ചേമ്പില നിയന്ത്രിക്കുന്നു. 35 കാലറിയും ഫൈബറുകളും ചെറിയതോതില്‍ കൊഴുപ്പുമാണ് ഒരു കപ്പ് ചേമ്പിലയില്‍ അടങ്ങിയിരിക്കുന്നത്. കർക്കിടകത്തിലെ പത്തിലക്കറികളിൽ ചേമ്പിലയും ഉൾപ്പെടുത്തിയിരിക്കുന്നു.