ചെങ്ങന്നൂർ : നഗരസഭ സെക്രട്ടറി നാരായണൻ സ്റ്റാൻലി, ജെഎച്ച്ഐ ബി.മോഹൻ കുമാർ എന്നിവർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പോലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജീവനക്കാർ പണിമുടക്കി.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശാസ്താംപുറം മാർക്കറ്റ് ഷോപ്പിങ്ങ് കോംപ്ലക്സ് കെട്ടിടത്തിന്റെ മുൻഭാഗത്ത് അനുമതിയില്ലാതെ നിർമ്മിച്ച പരസ്യ ബോർഡും, അരമതിലും പൊളിച്ചുനീക്കാൻ തിങ്കളാഴ്ച രാവിലെ എത്തിയ നഗരസഭ ജീവനക്കാരെ 21-ാം വാർഡ് കൗൺസിലറും മകനും ചേർന്ന് തടയുകയും സെക്രട്ടറിയെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെയും മർദ്ദിക്കുകയുമായിരുന്നു.
അനിശ്ചിതകാല സമരം ഹെൽത്ത് ഇൻസ്പെക്ടർ അനുപ് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് പ്രകാശ്.വി അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.എസ്.എ ജില്ലാ പ്രസിഡന്റ് നിഷാന്ത്.ആർ, കെ.എം.സി.എസ്.യു
യൂണിറ്റ് പ്രസിഡന്റ് നസീർ, എച്ച്ഐ സുജിത്ത് സുധാകർ, ജെഎച്ച്ഐ മോഹൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.