ചെങ്ങന്നൂര്‍ : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംസ്ഥാന ദേശീയ പാതയോരങ്ങളിലെ മഹാശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നഗരസഭയുടെ നേത്യത്വത്തില്‍ എം.സി.റോഡും, എം.കെ.റോഡും ശുചീകരിച്ചു. നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ നൂറോളം പേര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു.
തൊഴിലുറപ്പ് പദ്ധതിയുടെ ഓവര്‍സിയര്‍ ജല്‍ജാ റാണി, ഹരിത കര്‍മ്മ സേനാ കോഓഡിനേറ്റര്‍ സി. പ്രവീണ്‍ ലാല്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ അനൂപ് ജി. കൃഷ്ണന്‍, ആര്‍.നിഷാന്ത്, എസ്.എം.റസലുദ്ദീന്‍, പി.ജെ.ജിബി, സൗമ്യ പ്രേംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.