ചെങ്ങന്നൂര്‍ : രോഗികളെ പരിശോധിക്കാന്‍ തയ്യാറാകാതെ ഫിസിഷ്യൻ ഉൾപ്പടെ ചില ഡോക്ടര്‍മാര്‍ ഒപി യിലും അത്യാഹിത വിഭാഗത്തിലുമായി രോഗികളെ വലയ്ക്കുന്നു. ചെങ്ങന്നൂരിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തി അത്യാഹിത വിഭാഗത്തില്‍ ഏറെ നേരം കാത്തു നിന്നിട്ടും ഡോക്ടര്‍ പരിശോധിക്കാന്‍ തയ്യാറായില്ല. ആ സമയം അവിടെ ആകെ ഒരു രോഗി മാത്രമാണ് ചികിത്സയില്‍ ഉണ്ടായിരുന്നത്. പലവട്ടം ചീട്ട് കാണിച്ച് പ്രഷര്‍ കുടിയതാണ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഡ്യൂട്ടി ഡോക്ടര്‍ പരിശോധിക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് നിരന്തരം നടത്തിയ അന്വേഷണത്തിലാണ് മനപൂര്‍വ്വം ചില ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിക്കുന്നതായി കണ്ടെത്തിയത്. ഫിസിഷ്യനെ കാണാന്‍ ടോക്കണ്‍ എടുത്ത് കാത്തുനില്‍ക്കുന്ന രോഗികളെ നിരാശരാക്കി ഡോക്ടര്‍ ഇറങ്ങി പോകാന്നത് നിത്യസംഭവമാണ്. ടോക്കണ്‍ എഴുപത് കഴിഞ്ഞാല്‍ പിന്നെ താന്‍ നോക്കില്ല എന്നാണ് ആശുപത്രിയിലെ മറ്റ് ജീവനക്കാരോട് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത് എന്നാണ് അറിയാന്‍ സാധിച്ചത്. ഡോക്ടറുടെ ഇത്തരം മാമൂലുകള്‍ അറിയാതെയാണ് പലരും കിട്ടിയ ടോക്കണും പിടിച്ച് ഇവിടെ മണിക്കൂറുകളോളം കാത്തു നില്‍ക്കുന്നത്. ഇവിടെ നില്‍ക്കുന്ന രോഗികള്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്തില്‍ അബദ്ധരായി മടങ്ങുകയാണ്.