ചെങ്ങന്നൂര്‍: നഗരസഭ പ്രദേശത്ത് തെരുവ് നായ്ക്കള്‍ക്ക് പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവെയ്പ്പ് എടുത്തു തുടങ്ങി. നഗരസഭയുടെ നേതൃത്വത്തില്‍ മൃഗാശുപത്രിയുടെ സഹകരണത്തോടെയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവെയ്പ്പ് നല്‍കുന്നത്. ചേര്‍ത്തല കൃപ എന്ന അംഗീകൃത ഏജന്‍സിയുടെ നേതൃത്വത്തില്‍ 233 തെരുവുനായ്ക്കള്‍ക്ക് കുത്തിവെയ്പ്പ് എടുക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിനായി നാല് അംഗ സംഘമാണ് തെരുവ് നായ്ക്കളെ പിടികൂടി മൃഗാശുപത്രിയിലെ ജീവനക്കാരുടെ സഹായത്തോടെ കുത്തിവെപ്പ് നല്‍കുന്നത്. പേവിഷബാധക്കെതിരെയുള്ള നഗരസഭയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സ്വകാര്യ ബസ് സ്റ്റാന്റ് പരിസരത്ത് നഗരസഭ വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ നിര്‍വഹിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി.കുമാരി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റിജോ ജോണ്‍ ജോര്‍ജ്, അശോക് പടിപ്പുരക്കല്‍, കൗണ്‍സിലര്‍മാരായ ഗോപു പുത്തന്‍മഠത്തില്‍, സിനി ബിജു, രോഹിത് പി. കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ എ.ഹബീബ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. ദീപു ഫിലിപ്പ് മാത്യു, ഡോ. അഫ്രോസാ ബഷീര്‍, മൃഗാശുപത്രി ജീവനക്കാരായ കെ.പി.അനിതകുമാരി, ടി.ആര്‍.മിനി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ലഭ്യമാകുന്ന എല്ലാ തെരുവുനായ്ക്കള്‍ക്കും കുത്തിവെപ്പ് നല്‍കാന്‍ കഴിയുമെന്ന് ചേര്‍ത്തല കൃപ കോ-ഓര്‍ഡിനേറ്റര്‍ ഡി.ദിലീപ്കുമാര്‍ പറഞ്ഞു.