ചെങ്ങന്നൂർ: വ്യാപാരി വ്യവസായി സമിതി ചെങ്ങന്നൂർ ഏരിയാ സമ്മേളനവും കുടുംബ സംഗമവും നടത്തി. കുടുംബ സംഗമം സജി ചെറിയാൻ എം.എൽ.എ യും പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് വി പാപ്പച്ചനും ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ പി മുരുകേശ് അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ബി.ഷാജ്ലാൽ , ഏരിയ സെക്രട്ടറി സതീഷ് നായർ , ജില്ലാ സെക്രട്ടറി ടി.വി.ബൈജു എന്നിവർ പ്രസംഗിച്ചു.
എം.ജെ.സണ്ണി, സജി പാറപ്പുറം, യോഹന്നാൻ, ജയകുമാർ എന്നിവർ സംസാരിച്ചു. മുതിർന്ന വ്യാപാരികളെ സമിതി ഏരിയ രക്ഷാധികാരി എം.ശശികുമാർ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജില്ലാ പ്രസിഡന്റ് പി.സി മോനച്ചൻ അനുമോദിച്ചു. ജില്ല കമ്മിറ്റി അംഗം സുനു തുരുത്തിക്കാട് സ്വാഗതവും പ്രമോദ് അമ്പാടി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ.പി.മുരുകേശ് (പ്രസിഡന്റ്), സജി പാറപ്പുറം, മഞ്ജു, മാമ്മൻ ഉമ്മൻ, (വൈസ് പ്രസിഡന്റുമാർ), സതീഷ് നായർ (സെക്രട്ടറി), പ്രമോദ് അമ്പാടി, സുരേഷ് കുമാർ, ബാബു സീന ബേക്കറി (ജോയിന്റ് സെക്രട്ടറിമാർ). സുനു തുരുത്തിക്കാട് (ട്രഷറർ).