Friday, May 2, 2025 7:12 pm

നിരവധി മാല മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ തെളിവെടുപ്പിനിടെ ചെന്നൈ പോലീസ് വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: നിരവധി മാല മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ തെളിവെടുപ്പിനിടെ ചെന്നൈ പോലീസ് വെടിവെച്ചു കൊന്നു. പോലീസ് ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെടിവെയ്ക്കുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം. ബുധനാഴ്ച രാവിലെ താരാമണി റെയിൽവെ സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു സംഭവം. അടയാറിലും ബസന്ത് നഗറിലും ഈസ്റ്റ് കോസ്റ്റ് റോഡിലും രാവിലെ നടക്കാനിറങ്ങിയ നിരവധിപ്പേരുടെ മാല പൊട്ടിച്ച കേസിലാണ് ജാഫർ ഗുലാം ഹുസൈൻ (28), മാർസിങ് അംജാത് എന്നിവരെ പോലീസ് പിടികൂടിയത്. മോഷണം നടത്തിയ ശേഷം നാട്ടിലേക്ക് മുങ്ങാനായി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇരുവരും ബോർഡിങ് പാസ് കൈപ്പറ്റി ഡൽഹിയിലേക്കുള്ള വിമാനം കാത്തിരിക്കുമ്പോഴായിരുന്നു പോലീസ് സംഘം തേടിയെത്തിയത്. പോലീസ് ചോദ്യം ചെയ്തപ്പോൾ ആദ്യം ഒന്നുമറിയാത്ത പോലെ അഭിനയിച്ചു. കുടുംബാംഗങ്ങളെ കാണാൻ നാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. മോഷണ മുതലുമായി സംഘത്തിലെ മൂന്നാമൻ ട്രെയിനിൽ പോകുന്നുണ്ടെന്ന വിവരം ഇവരിൽ നിന്ന് ലഭിച്ചു. ആർപിഎഫിന് വിവരം കൈമാറി ഇയാള ആന്ധ്രയിലെ നെല്ലൂർ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ നിന്ന് അറസ്റ്റ് ചെയ്തു. മൂന്നൂറിലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പോലീസ് പ്രതികളെ കണ്ടെത്തിയത്. പുലർച്ചെ ബൈക്കിലെത്തിയ ഇവർ എട്ട് പേരുടെ മാലകൾ മോഷ്ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് ഇവർ ചെന്നൈ വിമാനത്താവളത്തിലേക്കാണ് പോയതെന്ന് പോലീസ് കണ്ടെത്തിയത്. പിന്നാലെ പാർക്കിങ് ലോട്ടിൽ നിന്ന് ഇവരുടെ വാഹനം കണ്ടെത്തുകയും ചെയ്തു. പിന്നീട് മണിക്കൂറുകളോളം ആളുകളെ നിരീക്ഷിച്ച് രൂപസാദൃശ്യം കണ്ട് മനസിലാക്കിയാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് പോലീസ് പ്രതികളെ താരാമണി റെയിൽവെ സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് തെളിവെടുപ്പിന് കൊണ്ടുവന്നത്. ഇവിടെ വെച്ചായിരുന്നു സംഘാംഗങ്ങൾ മോഷണ മുതലുകൾ ഒളിപ്പിക്കാനുള്ള ക്രമീകരണങ്ങളുണ്ടാക്കിയത്. എന്നാൽ ഇവിടെ വെച്ച് ഹുസൈൻ ഒരു പോലീസ് ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് പോലീസിന്റെ വാദം. തുടർന്ന് അപ്പോൾ തന്നെ വെടിവെച്ച് കൊല്ലുകയായിരുന്നു. 2020 മുതൽ 50 പിടിച്ചുപറി കേസുകളിലെങ്കിലും പ്രതിയായ ഇയാളെ മഹാരാഷ്ട്ര പോലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ചെന്നൈ പോലീസ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജാ​ഗ്രത നിർദേശം ; അരുവിക്കര ഡാമിൻ്റെ ഒന്നു മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ പത്ത്...

0
തിരുവനന്തപുരം: അരുവിക്കര ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഇന്ന് (മേയ്...

പാലിയേക്കര ടോൾ : വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ കടന്ന് പോകണമെന്ന് ഹൈക്കോടതി

0
കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവിൽ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ...

മെയ്‌ദിനം എ.ഐ.ടി.യു.സി എഴുമറ്റൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു

0
ചുങ്കപ്പാറ: ലോക തൊഴിലാളി ദിനമായ മെയ്‌ദിനം എ.ഐ.ടി.യു.സി എഴുമറ്റൂര്‍ മണ്ഡലം കമ്മറ്റിയുടെ...

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. ആറ്...