പത്തനംതിട്ട : ഹരിത കേരളം മിഷൻ നേതൃത്വത്തിൽ നടപ്പാലിക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളുടെ ക്യാമ്പയിന്റെ ഭാഗമായി ചെന്നീർക്കര ഗ്രാമപഞ്ചായത്തിലെ 12 വാർഡിനെ തരിശ് രഹിത വാർഡ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി രണ്ടു ഏക്കർ ബന്ദി പൂവ് കൃഷി ആരംഭിച്ചു. നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് തോമസ് നിർവഹിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ മധു എം.ആർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 20 വർഷമായി തരിശ് കിടന്ന സ്ഥലം തൊഴിലുറപ്പ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് വ്യത്തിയാക്കി കൃഷിക്ക് അനുയോജ്യമാക്കിയത്. കൂടാതെ പന്ത്രണ്ടാം വാർഡിൽ മുഴുവൻ വീടുകളിലേക്ക് പച്ചക്കറി വിത്തുകൾ എത്തിച്ചു കൊണ്ട് പന്ത്രണ്ടാം വാർഡിനെ ഹരിത സമ്യദി വാർഡ് ആയി നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ ജി അനിൽ കുമാർ പ്രഖ്യാപനം നടത്തി.
നെറ്റ് സീറോ കാർബൺ വാർഡ് ആക്കി മാറ്റാൻ വിവിധ പ്രവർത്തനങ്ങൾ നിലവിൽ വാർഡ് തലത്തിൽ നടത്തി വരുന്നത്. വലിച്ചെറിയൽ മുക്ത വാർഡ് ആക്കാൻ വിവിധ പ്രവർത്തനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കും. വീടൂകളിൽ ജൈവ മാലിന്യ സംസ്കരണ ഉപാധികൾ നൽകുന്നത് ഭാഗമായി ഈ സാബത്തിക വർഷം 200 ജി ബിന്നുകൾ വാർഡ് തലത്തിൽ വിതരണം ചെയ്യുന്നത്. നിലവിൽ 100 വീടുകളിൽ ജി ബിന്നുകൾ വിതരണം പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ 56 വീടുകളിൽ കൂടി ജി ബിന്നുകൾ വിതരണം ചെയ്യും. ഈ സാമ്പത്തിക വർഷം അവസാനത്തോടെ മുഴുവൻ വീടുകളിൽ ജി ബിന്നുകൾ എത്തിക്കാൻ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികൾ പങ്കെടുത്തു കൊണ്ട് യൂത്ത് മീറ്റ്, ശുചിത്വ സദസ്സ് ഈ മാസം അവസാനം നടത്തും. സെപ്റ്റബർ പത്തിന് വലിച്ചെറിയൽ മുക്ത വാർഡ് പ്രഖ്യാപനം നടത്തും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ലാൽ, കൃഷി ഓഫീസർ അൻസിയ, ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ട വൈസ് പ്രസിഡൻറ് ശ്രീകല ടീച്ചർ, ഐറ്റിഐ എൻഎസ്എസ് യൂണിറ്റ് കോർഡിനേറ്റർ ശ്രീരാഗ് വിദ്യാർത്ഥികൾ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, പൊതു ജനങ്ങൾ, നവകേരളം മിഷൻ ആർപി തുടങ്ങിയവർ പങ്കെടുത്തു.