തിരുവനന്തപുരം : പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎയിൽ നിന്നും സംസ്ഥാന പോലീസിന് തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് വൈകി വന്ന വിവേകമാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും വിവേകം ഉദിച്ചത് നന്നായി. നേരത്തെ ചെയ്യേണ്ടിയിരുന്നത് കാര്യമാണിത്. യുഎപിഎ ചുമത്തിയത് കൊണ്ടാണ് കേസ് എൻഐഎക്ക് വിടേണ്ടി വന്നതെന്നും വസ്തുത പ്രതിപക്ഷം പറഞ്ഞപ്പോൾ ബോധ്യപ്പെട്ടുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
പന്തീരാങ്കാവ് യുഎപിഎ കേസ് ; മുഖ്യമന്ത്രിയുടേത് വൈകി വന്ന വിവേകമെന്ന് ചെന്നിത്തല
RECENT NEWS
Advertisment