തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്ത പോലീസ് നടപടിയെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു . ആര്‍ക്കെതിരെയും എന്തിനും കേസ് എടുക്കാമെന്ന തരത്തിലേക്ക് കേരളാ പോലീസ് അധപതിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ചതിനാണ് സെന്‍കുമാര്‍ കടവില്‍ റഷീദിനെ പരസ്യമായി അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത് . മാധ്യമപ്രവര്‍ത്തകനെ പ്രസ് ക്ലബ്ബിലെ വാര്‍ത്താ സമ്മേളനത്തിനിടെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ മെസേജിട്ടതിനിനാണ് പിജി സുരേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത് .