തിരുവനന്തപുരം: എന്‍പിആറും സെന്‍സസുമായി കൂട്ടിക്കുഴച്ചിരിക്കുന്നു. ഇതുവരെയില്ലാത്ത ചോദ്യങ്ങള്‍ സെന്‍സസില്‍ ചേര്‍ത്തിട്ടുണ്ട്. അതിനാല്‍ ഇക്കാര്യത്തിലുള്ള ആശങ്കകള്‍ പരിഹരിച്ച ശേഷം മാത്രം മതി സെന്‍സസ് നടപടികളെന്ന് ചെന്നിത്തല. എന്‍പിആര്‍, എന്‍.ആര്‍.സി എന്നിവയില്‍ തികഞ്ഞ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ വ്യക്തത വരുത്തിയതിന് ശേഷം സെന്‍സസ് നടപടികള്‍ തുടങ്ങിയാല്‍ മതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
പൗരത്വ ഭേദഗതിയില്‍ സംയുക്ത പ്രക്ഷോഭത്തിന് മുന്‍കൈ എടുത്തത് മുസ്ലിം ലീഗാണ് . ഉമ്മന്‍ ചാണ്ടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി സംസാരിച്ച ശേഷം സമരത്തിന്റെ കാര്യം ഉമ്മന്‍ ചാണ്ടി അറിയിക്കുകയായിരുന്നു. തീവ്രവാദ സംഘടനകള്‍ സമരം ഹൈജാക്ക് ചെയ്യാതിരിക്കാനായിരുന്നു സംയുക്ത സമരത്തിലേക്ക് നീങ്ങിയതെന്ന്’ അദ്ദേഹം പറഞ്ഞു ‘മുഖ്യമന്ത്രിയുടെ രാഷ്ട്രീയ താത്പര്യം മൂലമാണ് യോജിച്ചുള്ള പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറിയത്. പൗരത്വ ഭേദഗതി വിഷയത്തില്‍ യുഡിഎഫ് രാഷ്ട്രീയക്കളി നടത്തുന്നില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം .