കൊച്ചി : രമേശ് ചെന്നിത്തലയ്ക്കെതിരായ ഹര്‍ത്താല്‍ കേസ് ഹൈക്കോടതി തള്ളി. സമാധാനപരമായി പ്രതിഷേധിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. 2017 ഒക്ടോബറിലെ യുഡിഎഫ് ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജി .
ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴികെ കഴിഞ്ഞ 16–ലെ യുഡിഎഫ് ഹർത്താൽ തികച്ചും സമാധാനപരമായിരുന്നുവെന്നു ചെന്നിത്തല ഹൈക്കോടതിയിൽ നേരത്തെ ബോധിപ്പിച്ചിരുന്നു. ചെറിയ പ്രശ്നങ്ങളുണ്ടായതു പോലീസിന്റെയും അധികൃതരുടെയും സുരക്ഷാ മുൻകരുതൽ നടപടികളിലെ വീഴ്ചകൊണ്ടാണെന്നും ആരോപിച്ചു.