Monday, December 23, 2024 12:40 am

എത്ര ചോരകുടിച്ചാലും മതിയാകില്ലെന്ന നിലയില്‍ സിപിഎo : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : തെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷ പങ്കുവെച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസ സമൂഹം തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും ചെന്നിത്തല പ്രതീക്ഷ പ്രകടിപ്പിച്ചു. പരാജയഭീതി പൂണ്ട സിപിഎം എല്ലായിടത്തും അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പലയിടത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അക്രമങ്ങളും ഭീഷണികളും നേരിടേണ്ടി വന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പാനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കൊലയാളികളുടെ പാര്‍ട്ടിയായ സിപിഎം അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകണം. എത്ര ചോരകുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ് സിപിഎമ്മിന്റെ അക്രമം വര്‍ധിച്ചുവരുന്നത്. കായംകുളത്ത് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പിച്ചു. ഹരിപ്പാട് മണ്ഡലം പ്രസിഡന്റിനെ ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചു.

അക്രമത്തിന്റെ ശൈലി ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണം. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് പാനൂരില്‍ ഉണ്ടായത്. ആന്തൂരില്‍ 35 ബൂത്തുകളില്‍ ഒരു ബൂത്തിലൊഴികെ എല്ലായിടത്തും മറ്റുപാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ചു. ഇങ്ങനെയാണോ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനം പ്രവര്‍ത്തിക്കേണ്ടത്. എംവിഗോവിന്ദന്‍ പറഞ്ഞതനുസരിച്ച്‌ കള്ളവോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞതാണ് കാരണം. തിരഞ്ഞെടുപ്പ് കഴിഞ്ഞു ഇനിയെങ്കിലും സമാധാന അന്തരീക്ഷം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സിപിഎം സ്വീകരിക്കണം. സാങ്കേതികമായി അവര്‍ അധികാരത്തിലാണ്. നാട്ടില്‍ മനസമാധാനം പുലരണം. – ചെന്നിത്തല പറഞ്ഞു.

തളിപ്പറമ്പില്‍ വ്യാപകമായി ബൂത്തുപിടിത്തമുണ്ടായെന്നും ഇവിടെ റീപോളിങ് വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ‘എം വിഗോവിന്ദര്‍ മാസ്റ്ററുടെ പ്രസ്താവന കള്ളവോട്ട് ചെയ്യാനുള്ള ആഹ്വാനമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായി തളിപ്പറമ്പില്‍ ബൂത്ത് പിടിത്തമുണ്ടായി. തളിപ്പറമ്പില്‍ ബൂത്ത് പിടിത്തമുണ്ടായിടത്ത് റീപോളിങ് വേണമെന്ന് ആശ്യപ്പെടുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റഷീദ് ഇതുസംബന്ധിച്ച പരാതി റിട്ടേണിങ് ഓഫീസര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണം’ ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുറ്റമറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച തന്റെ നിര്‍ദേശങ്ങള്‍ ഇന്ന് കമ്മീഷന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക കുറ്റമറ്റതാക്കിയില്ലെങ്കില്‍ അത് കമ്മീഷന്റെ പരിശുദ്ധിയെ നശിപ്പിക്കും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ വ്യാജവോട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഹൈക്കോടതിയുടെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

അത് ഫലപ്രദമായി തടയാന്‍ നിലപാട് സ്വീകരിച്ച ഹൈക്കോടതിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അഭിനന്ദിക്കുന്നു. പരമാവധി വ്യാജവോട്ടുകള്‍ തടയാന്‍ കഴിഞ്ഞു. സംസ്ഥാനത്ത് ഏതാണ്ട് 4,35,000 കള്ള വോട്ടുകള്‍ ഉണ്ടായി. അതില്‍ ഒരു ശതമാനം പോലും ചെയ്യാനായിട്ടില്ല. 80 വയസ്സുകഴിഞ്ഞവരുടെ തപാല്‍ വോട്ടുകളില്‍ കൃത്രിമം നടന്നതായി വ്യാപകമായി പരാതി ഉണ്ടായിട്ടുണ്ട്. അതിന്റെ വിവരശേഖരണം യുഡിഎഫ് നടത്തും- ചെന്നിത്തല പറഞ്ഞു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര തിങ്കളാഴ്ച

0
ശബരിമല: മണ്ഡലപൂജയ്ക്കു മുന്നോടിയായി ശബരിമല സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കർപ്പൂരദീപ ഘോഷയാത്ര...

മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിൽ ഒരു എമർജൻസി മെഡിക്കൽ സെന്റർ കൂടി ആരംഭിക്കും

0
ശബരില: അടിയന്തര വൈദ്യസഹായത്തിന് ചന്ദ്രാനന്ദൻ റോഡിൽ മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിൽ ഒരു...

സമുദായ നേതാക്കൾ രാഷ്ട്രീയം പറയുന്നതിൽ തെറ്റില്ലെന്നു കോൺഗ്രസ്‌ പ്രവർത്തക സമിതിയഗം രമേശ്‌ ചെന്നിത്തല

0
പത്തനംതിട്ട : സമുദായ നേതാക്കൾ രാഷ്ട്രീയം പറയുന്നതിൽ തെറ്റില്ലെന്നു കോൺഗ്രസ്‌ പ്രവർത്തക...

ശനിയാഴ്ച വരെ ദർശനത്തിനെത്തിയത് 28,93,210 പേർ ; പുൽമേടു വഴി എത്തിയവരുടെ എണ്ണം 60304

0
ശബരിമല: തീർഥാടനകാലം പകുതി പിന്നിട്ടപ്പോൾ ശബരിമലയിൽ ഇന്നലെ വരെ (ഡിസംബർ 21...