മാന്നാർ : ചെന്നിത്തല പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയതായി നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ കല്ലിടീൽ സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ആശുപത്രി അങ്കണത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഇ എൻ നാരായണൻ അധ്യക്ഷത വഹിച്ചു. 30 ലക്ഷം രുപാ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ അനിതകുമാരി മുഖ്യ പ്രഭാഷണം നടത്തി. ടി എ സുധാകരക്കുറുപ്പ്, ജിനു ജോർജ്, അംബികാ കുമാരി, സുമാ വിശ്വാസ്, കെ ഓമനക്കുട്ടൻ, ഉദയൻ, ഡി ഫിലേന്ദ്രൻ, ജി ഹരികുമാർ, ഭാസി, റ്റിറ്റോ റഹിം, വൈസ് പ്രസിഡന്റ് കെ ജയകുമാരി എന്നിവർ സംസാരിച്ചു.