Monday, April 21, 2025 10:37 am

ചെന്നിത്തലയെ ഒതുക്കാനുള്ള കെ.സി വേണുഗോപാലിന്റെ ശ്രമം പാളി ; പ്രതിപക്ഷ നേതൃ സ്ഥാനം ഒഴിയാന്‍ താല്‍പ്പര്യമല്ലെന്ന് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചെന്നിത്തലയെ ഒതുക്കാനുള്ള കെ.സി വേണുഗോപാലിന്റെ ശ്രമം പാളി. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍  താത്പര്യമില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി . തന്റെ പ്രവര്‍ത്തനമേഖല ഡല്‍ഹിയിലേക്ക് മാറ്റാനുളള ഹൈക്കമാന്‍ഡ് നീക്കത്തോടും ചെന്നിത്തലയ്‌ക്ക് യോജിപ്പില്ല.

കേരളത്തില്‍നിന്ന് ചെന്നിത്തലയെ പിഴുതെറിഞ്ഞാല്‍ അവിടെ തനിക്ക് വളരാമെന്ന് കെ.സി.വേണുഗോപാല്‍ കണക്കുകൂട്ടി. കേരളത്തിലെ മുഴുവന്‍ കാര്യങ്ങള്‍ക്കും ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നത്‌ സംഘടനാ ചുമതലകൂടിയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ്. ഹൈക്കമാന്റിന് മുമ്പിലും രാഹുല്‍ ഗാന്ധിയുടെ ചെവിയിലും വേദമോതി തെറ്റിദ്ധാരണ പരത്തുന്നത് കെ.സി ആണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ത്തന്നെ  പരക്കെ ആക്ഷേപമുണ്ട്. ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും വെട്ടിയാണ് കെ.സിയുടെ ഇപ്പോഴത്തെ പോക്ക്. ഭാവിയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആകുവാനും രഹസ്യനീക്കം തുടങ്ങി. ഇതിനു മുന്നോടിയായിട്ടാണ് ഹൈക്കമാന്റ് തീരുമാനമെന്ന നിലയില്‍ ചെന്നിത്തലയെ കേന്ദ്രത്തിലേക്ക് കെട്ടുകെട്ടിക്കുന്നത്. എന്നാല്‍ അപകടം മുന്‍കൂട്ടി കണ്ട ചെന്നിത്തല താന്‍ പ്രതിപക്ഷ നേത്രുസ്ഥാനം വിട്ടുകളിക്കില്ലെന്ന് സൂചന നല്‍കിക്കൊണ്ട് കെ.സി വേണുഗോപാലിന്റെ നീക്കത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ്‌ ചെന്നിത്തലയുടെ പ്രവര്‍ത്തനം അങ്ങേയറ്റം മെച്ചപ്പെട്ടതായിരുന്നു. ഏറെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയ ഈ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് നിരവധി കാരണങ്ങള്‍ ഉണ്ട്. ബി.ജെ.പിയുടെ വോട്ടുകള്‍ മിക്ക മണ്ഡലങ്ങളിലും ചോര്‍ന്നു. അതൊക്കെ എവിടേക്ക് പോയെന്ന് വ്യക്തമാണ്. ഈ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള തന്ത്രങ്ങളാണ് വിജയിച്ചത്. പരമ്പരാഗത രീതിയിലുള്ള തെരഞ്ഞെടുപ്പ്‌ രീതിയാണ് കോണ്‍ഗ്രസ് അവലംബിച്ചതെങ്കില്‍ പ്രൊഫഷണല്‍ പി.ആര്‍ കമ്പിനികളുടെ സഹായത്തോടെ ആധുനിക തെരഞ്ഞെടുപ്പ്‌ പ്രചാരണമാണ് ഇടതുമുന്നണി നടത്തിയത്. അതും മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങി.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വലിയ പരാജയം ഏറ്റുവാങ്ങിയതിനു ശേഷം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്ന് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനവും യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചിരുന്നു. പിന്നീടാണ് ഉമ്മന്‍ ചാണ്ടിയെ ആന്ധ്രയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയമിക്കുന്നതും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നതും. ഇതുപോലെ ചെന്നിത്തലയേയും ദേശീയ രാഷ്‌ട്രീയത്തിന്റെ  ഭാഗമാക്കാനാണ് നേതൃത്വത്തിന് താത്പര്യം. കെ.സി വേണുഗോപാലാണ് ഈ നീക്കത്തിന് പിന്നിലെന്ന് കരുതുന്നു.

കേരളത്തില്‍ നിന്ന് രാഹുല്‍ഗാന്ധിയേയും കൂട്ടി നാല് പേരാണ് പ്രവര്‍ത്തകസമിതിയിലുളളത്. വയനാട്ടില്‍ നിന്നുള്ള എം പി എന്ന നിലയ്ക്കാണ് രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ നിന്നുള്ള ആളായി കണക്കാക്കുന്നത്. രമേശ് ചെന്നിത്തലയെ കൂടി ഉള്‍പ്പെടുത്തിയാല്‍ കേരളത്തില്‍ നിന്നുള്ള വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചാകും. അത്തരം ഒരു നീക്കം ഹൈക്കമാന്‍ഡ് നടത്തില്ലെന്നാണ് വിവരം.

ഇതോടെ രമേശ് ചെന്നിത്തലയെ പ്രവര്‍ത്തക സമിതിയിലേക്ക് എടുക്കുന്ന സ്ഥിതി വന്നാല്‍ കേരളത്തില്‍ നിന്ന് മറ്റൊരാളെ ഒഴിവാക്കേണ്ടി വരും എന്നും വിലയിരുത്തലുണ്ട്. അങ്ങനെയെങ്കില്‍ അത് ഉമ്മന്‍ ചാണ്ടി ആകാനാണ് സാദ്ധ്യത കൂടുതല്‍. എ കെ ആന്റണിയും കെ.സി വേണുഗോപാലും പ്രവര്‍ത്തക സമിതിയില്‍ തുടരും. രമേശ് ചെന്നിത്തലയെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ  സമവാക്യങ്ങള്‍ തന്നെ മാറിമറിയും. എ.കെ ആന്‍റണിയ്ക്ക് ശേഷം എ ഗ്രൂപ്പിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടിയ്ക്ക് ശേഷം ആര് എന്നത് നിര്‍ണായക ചോദ്യമാണ്.

സീറ്റ് വിഭജനത്തിലടക്കം വേണുഗോപാല്‍ നടത്തിയ നീക്കങ്ങളോട് പലര്‍ക്കും എതിര്‍പ്പുണ്ടെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ കെ സി ഗ്രൂപ്പ് സജീവമാണ്. ഇത്രനാളും എ, ഐ ഗ്രൂപ്പുകളുടെ ഭാഗമായി നിന്നവരൊക്കെ തന്നെയാണ് വേണുഗോപാലിന് ഒപ്പമുള്ളതും. ദേശീയ തലത്തില്‍ സംഘടന ചുമതലയുളള ജനറല്‍ സെക്രട്ടറിയുടെ സ്ഥാനം വഹിക്കുന്ന വേണുഗോപാല്‍ ശക്തമായ എതിര്‍പ്പാണ് നേരിടുന്നത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയില്‍ കേന്ദ്രീകരിക്കുന്നുവെന്നും പല നേതാക്കളെയും സ്റ്റാര്‍ ക്യാമ്പനിയര്‍മാരായി കൊണ്ടുവന്നില്ലെന്നുമാണ് വിമത നേതാക്കളുടെ പ്രധാന വിമര്‍ശനം. സംസ്ഥാനങ്ങളിലെ പുനസംഘടന കൃത്യമായി ചെയ്യാതെ വൈകിപ്പിക്കുന്നതാണ് മറ്റൊരു ആരോപണം. സ്വന്തം സംസ്ഥാനത്ത് നിന്നടക്കം വേണുഗോപാല്‍ നേരിടുന്ന എതിര്‍പ്പ് ഗൗരവത്തോടെയാണ് സോണിയ നോക്കിക്കാണുന്നത്.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കമല്‍നാഥിനെ കൊണ്ടുവരാന്‍ സോണിയക്ക് താത്പര്യമുണ്ടെന്ന സൂചന ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്നുണ്ട്. വളരെ അടുപ്പമുള്ള കുമാരി ഷെല്‍ജയെയും ദേശീയ തലത്തിലേക്ക് മാറ്റാന്‍ സോണിയ ആഗ്രഹിക്കുന്നുവെന്നാണ് വിവരം. അത്തരമൊരു സാഹചര്യമുണ്ടായാല്‍ രമേശ് ചെന്നിത്തലയ്ക്കും ദേശീയതലത്തില്‍ നിര്‍ണായക പദവിയുണ്ടാവും. വേണുഗോപാലിന്റെ അധികാരപരിധി വെട്ടിക്കുറച്ചാല്‍ ഇടഞ്ഞ് നിന്നവര്‍ അടുക്കുമെന്ന അണിയറ സംസാരവും കോണ്‍ഗ്രസ് ക്യാമ്പിലുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

72,000 തൊട്ടു ; സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ്...

15കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കോഴിക്കോട്: 15കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ....

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് വിജയിക്കുമെന്ന് വി എസ് ജോയി

0
മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് വിജയിക്കുമെന്ന് മലപ്പുറം...

കോഴിക്കോട് കാർ യാത്രികരെ ആക്രമിച്ചു ; പത്ത് പേർക്കെതിരെ കേസെടുത്ത് പോലീസ്

0
കോഴിക്കോട്: കല്ലാച്ചി വളയം റോഡിൽ കാർ യാത്രികരെ ആക്രമിച്ച സംഭവത്തിൽ 10...