തിരുവനന്തപുരം : കോവിഡ് അനുബന്ധ മരണങ്ങളും കോവിഡ് മരണമായി കണക്കാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് തുടക്കത്തിലേ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്.
ഇപ്പോള്‍ സുപ്രീംകോടതി തന്നെ ആ നിര്‍ദേശം നല്‍കിയതില്‍ സന്തോഷമുണ്ട്. കോവിഡ് നെഗറ്റീവായ ശേഷവും തുടര്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ ഉണ്ടാകുന്ന മരണവും കോവിഡ് മരണമായി തന്നെ കണക്കാക്കി അര്‍ഹരായവര്‍ക്ക് സാമ്പത്തികസഹായം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.