തിരുവനന്തപുരം : സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് ചെറിയാന്‍ ഫിലിപ്പ്. ഏത് ചെകുത്താനുമായും കൂട്ടുകൂടാന്‍ തയാറായി നില്‍ക്കുന്ന സി.പി.എമ്മിന് രക്താര്‍ബുദം ബാധിച്ചിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. അംഗത്വം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത് വര്‍ഷം രാഷ്ട്രീയ അഭയം നല്‍കിയ സിപിഎമ്മിനെ പരസ്യമായി കുറ്റപ്പെടുത്തില്ലെന്ന നിലപാടില്‍ നിന്ന് മലക്കംമറിയുകയാണ് ചെറിയാന്‍ ഫിലിപ്പ്.
ഇന്ദിരാഭവനില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് അഞ്ചുരൂപ നല്‍കിയ ചെറിയാന്‍ അംഗത്വം സ്വീകരിച്ചുകൊണ്ടായിരുന്നു രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസിന് കാലാവസ്ഥ മാറ്റം മൂലമുള്ള ജലദോഷമാണെങ്കില്‍, സി.പി.എമ്മിന് രക്താര്‍ബുമാണെന്നും ചെറിയാന്‍ പറഞ്ഞു. സി.പി.എമ്മിലേക്ക് പോകുന്നവര്‍ക്കുള്ള പാഠപുസ്തകമാണ് ചെറിയാനെന്നായിരുന്നു കെ.സുധാകരന്റെ ഓര്‍മപ്പെടുത്തല്‍. വരുംദിവസങ്ങളില്‍ സി.പി.എമ്മിനെതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന സൂചനയാണ് ഇന്നത്തെ നയംമാറ്റം സൂചിപ്പിക്കുന്നത്.