പത്തനംതിട്ട : ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുവാനുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉത്തരവ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് ബിലീവേഴ്‌സ് ചർച്ചിന്റെ നേതൃത്വത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
നിലവിൽ ഏറ്റെടുക്കൽ നടപടികൾ ഹൈക്കോടതി സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്. എസ്റ്റേറ്റുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉത്തരവ് റദ്ധാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സ്റ്റേ കാലാവധി ഇന്ന് അവസാനിരിക്കെയാണ് ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് വീണ്ടും പരിഗണിക്കുന്നത്.