റാന്നി : ചേത്തയ്ക്കൽ ദേവീ-ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും തിരു ഉത്സവവും ആരംഭിച്ചു. ക്ഷേത്ര തന്ത്രി പ്രതിനിധി പറമ്പൂരില്ലത്ത് ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഉത്സവചsങ്ങുകൾക്ക് കൊടിയേറി.
പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാരങ്ങൾ മാത്രമാണ് നടത്തുന്നത്. ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. പ്രതിഷ്ഠാദിനമായ ബുധനാഴ്ച രാവിലെ എട്ടിന് വിശേഷാൽ പൂജകൾ, 9 മണി മുതൽ നാരായണീയ പാരായണം, രാത്രി 7-30 ന് ഭജന എന്നിവ നടക്കും. തുടർന്നുള്ള എല്ലാ ദിവസവും രാവിലെ 8.30 മുതൽ നിറപറ, അൻ പൊലി സമർപ്പണം, 10 മണി മുതൽ ഭാഗവത പാരായണം , 26-ന് രാവിലെ 10 മണിക്ക് ആയില്യം പൂജ എന്നിവയുണ്ടായിരിക്കും. മാർച്ച് 1-ന് പള്ളിവേട്ട, നായാട്ടു വിളി . 2-ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും