Wednesday, June 26, 2024 10:16 am

ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ ഫെബ്രുവരി 6, 7 തീയതികളില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: പുതുക്കിപ്പണിത ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓര്‍ത്തഡോക്‌സ് ദൈവാലയത്തിന്റെ കൂദാശ  ഫെബ്രുവരി 6, 7 തീയതികളില്‍ നിലയ്ക്കല്‍ ഭദ്രസനാധിപന്‍ അഭി. ഡോ. ജ്വോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, തുമ്പമണ്‍ ഭദ്രസനാധിപന്‍ അഭി. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത, സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭി. എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത എന്നിവരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തുന്നു. ദൈവാലയ കൂദാശയുടെ ക്രമീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഇടവക വികാരി ഫാ. ഷെറിന്‍ എസ്. കുറ്റിക്കണ്ടത്തില്‍, ഇടവക കൈസ്ഥാനി സി.ജെ. ഫിലിപ്പ്, ഇടവക സെക്രട്ടറി എബ്രഹാം തോമസ്, കൂദാശ പബ്ലിസിറ്റി കണ്‍വീനര്‍ സുജിത്ത് കുര്യന്‍ എന്നിവര്‍ അറിയിച്ചു.

1888-ല്‍ റാന്നി പട്ടണത്തോട് ചേര്‍ന്ന്  ചെത്തോങ്കരയില്‍ വിശുദ്ധ മാര്‍ത്തോമ ശ്ലീഹായുടെ നാമത്തില്‍ സ്ഥാപിതമായ ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓര്‍ത്തഡോക്‌സ് ദേവാലയം 132 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ തൃക്കരങ്ങളാല്‍ ആദ്യ ദേവാലയത്തിന്റെ ശിലാസ്ഥാപനത്തിനുള്ള കല്ല് ആശീര്‍വദിക്കപ്പെട്ടു എന്നത് ഈ ദേവാലയത്തിന് ലഭിച്ച അപൂര്‍വ്വ ഭാഗ്യങ്ങളിലൊന്നാണ്.

ഫെബ്രുവരി ഒന്നാം തീയതി വൈകിട്ട് ആറു മണിക്ക് സന്ധ്യാ നമസ്‌ക്കാരവും തുടര്‍ന്ന് കൂദാശ ഒരുക്ക ധ്യാനവും വെരി റവ. ബെസലേല്‍ റമ്പാന്‍ നയിച്ചു. രണ്ടാം തീയതി രാവിലെ 7 മണിക്ക് പ്രഭാത നമസ്‌ക്കാരവും എട്ടു മണിക്ക് മുന്‍വികാരി റവ.ഫാ. റ്റി. ജി. പീറ്റര്‍ വിശുദ്ധ കുര്‍ബ്ബാനയും അര്‍പ്പിച്ചു. തുടര്‍ന്ന് 9.30-ന് സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥനയും നടത്തി. വൈകിട്ട് 6-ന്  ഇടവകയിലെ മുന്‍ വികാരിമാരുടെയും ഇടവകാംഗങ്ങളുടെയും സ്നേഹസംഗമം നടക്കും. നിലയ്ക്കല്‍ ഭദ്രാസന പ്രഥമ സെക്രട്ടറി റവ. ഫാ. ഷൈജു കുര്യന്‍ സ്നേഹസംഗമം ഉദ്ഘാടനം ചെയ്യും. ഇടവകാംഗം റവ. ഫാ. എം.വി. മാത്യൂസ് മാന്നാംക്കുഴിയില്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍  റവ. ഫാ. റ്റി.കെ. തോമസ് (ഭദ്രാസനം കൗണ്‍സില്‍ അംഗം), റവ.മാത്യു സക്കറിയ (വികാരി ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളി, പഴവങ്ങാടിക്കര), റവ. ഫാ. ജോസഫ് നരിമറ്റം (വികാരി, ക്രിസ്തുരാജ മലങ്കര കത്തോലിക്കാപള്ളി, ചെത്തോങ്കര), ഡോ. റോബിന്‍ മാത്യു (സഭാ മാനേജിങ് കമ്മിറ്റിയംഗം), റോമിക്കുട്ടി മാത്യു (ഭദ്രാസന കൗണ്‍സില്‍ അംഗം) എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കൊട്ടാരക്കര കലാസംഘത്തിന്റെ കലാസന്ധ്യ നടക്കും.

ആറാം തീയതി രാവിലെ 7-ന് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് 8-ന് റവ. ഫാ. എം. വി. മാത്യൂസ് വിശുദ്ധകുര്‍ബ്ബാനയും  അര്‍പ്പിക്കും. വൈകിട്ട് 5-ന് ചെത്തോങ്കര ക്രിസ്തുരാജ മലങ്കര കത്തോലിക്കാപള്ളി കുരിശടിയില്‍ നിന്നും അഭിവന്ദ്യ പിതാക്കന്മാരെ ദേവാലയത്തിലേക്ക് സ്വീകരിച്ചു കൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. 6-ന് സന്ധ്യാനമസ്‌ക്കാരവും തുടര്‍ന്നു കൂദാശയുടെ ഒന്നാം ഭാഗവും നടക്കും.

ഏഴാം തീയതി 6.30-ന് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്നു കൂദാശയുടെ രണ്ടാം ഭാഗവും 9.30-ന് അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും, തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം തുമ്പമണ്‍ ഭദ്രസനാധിപന്‍ അഭി. കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നതും സുല്‍ത്താന്‍ ബത്തേരി ഭദ്രസനാധിപന്‍ അഭി. എബ്രഹാം മാര്‍ എപ്പിഫാനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. ജ്വോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.  ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണവും ചികിത്സാ സഹായ വിതരണം  രാജു എബ്രഹാം എംഎല്‍എ-യും നിര്‍വ്വഹിക്കും. ഓഫീസ് കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍കര്‍മ്മം തിരുവല്ല ഡിവൈഎസ്പി ജെ. ഉമേഷ് കുമാര്‍ നിര്‍വ്വഹിക്കും. റവ. ഫാ. ഇടിക്കുള എം. ചാണ്ടി (നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി), അഡ്വ. ബിജു ഉമ്മന്‍ (മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി),  ജോസഫ് കുറിയാക്കോസ് (പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ജയിംസ് ജോര്‍ജ് മാവേലില്‍ (മുന്‍ സഭാ മാനേജിങ് കമ്മിറ്റി അംഗം) എന്നിവര്‍ ആശംസകള്‍ അറിയിക്കും.

എട്ടാം തീയതി രാവിലെ പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് വെരി. റവ. കെ. റ്റി.മാത്യൂസ് റമ്പാന്‍ വിശുദ്ധ കുര്‍ബ്ബാനയും  അര്‍പ്പിക്കും. 9-ന് രാവിലെ തിരുവല്ല മഞ്ഞാടി ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, റാന്നി ചൈതന്യ ആയുര്‍വ്വേദ ഹോസ്പിറ്റല്‍  എന്നിവരുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് നടത്തും.  കാച്ചാണത്ത് എബനേസര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വര്‍ക്കി എബ്രഹാം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മര്‍ത്തമറിയം സമാജം ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. എബി വര്‍ഗീസ്  അധ്യക്ഷത വഹിക്കും. പ്രൊഫ. പി.എ. ഉമ്മന്‍ (സഭാ മാനേജിങ് കമ്മിറ്റിയംഗം),  കെ. എ. എബ്രഹാം (സഭാ മാനേജിങ് കമ്മിറ്റിയംഗം),  ബെറ്റ്‌സി കെ. ഉമ്മന്‍ (ഗ്രാമപഞ്ചായത്ത് അംഗം), ശോശാമ്മ ജോര്‍ജ് (മര്‍ത്തമറിയം ഭദ്രാസന സെക്രട്ടറി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

9-ാം തീയതി രാവിലെ 7-ന് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന്‍  9.30-ന് പിതൃവേദി. ഇടവകയിലെ 75 വയസ്സിനു മുകളില്‍ പ്രായമായവരെ സഭാ മാനേജിങ് കമ്മിറ്റി അംഗം റവ. ഫാ. മാത്യൂസ് വാഴക്കുന്നം ആദരിക്കും. ഇടവക വികാരി റവ. ഫാ. ഷെറിന്‍ എസ്. കുറ്റിക്കണ്ടത്തില്‍ അധ്യക്ഷത വഹിക്കും . വി. പി. മാത്യു (ഭദ്രാസന കൗണ്‍സില്‍ അംഗം),  ജഗന്‍ തേവര്‍വേലില്‍ (ഭദ്രാസന വികസന കമ്മിറ്റി അംഗം) എന്നിവര്‍ ആശംസകള്‍ നേരും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണിമലയാറ്റിലെ ജലനിരപ്പുയർന്നു ; ഭീതിയില്‍ ആളുകള്‍

0
മല്ലപ്പള്ളി : രണ്ട് ദിവമായി ഇടവിട്ട് പെയ്യുന്ന മഴയിൽ മണിമലയാറ്റിലെ ജലനിരപ്പുയർന്നു....

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ വീണ്ടും മാറ്റം ; വാഹനങ്ങളുടെ കാലപരിധി 22 വർഷമായി ഉയർത്തി

0
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം വരുത്തി സർക്കാർ. 3000...

അൽ മൻഖൂലിലെ മൂന്ന് സ്ട്രീറ്റുകൾ നവീകരിച്ചു

0
ദുബായ്: അൽ മൻഖൂലിലെ കുവൈത്ത് സ്ട്രീറ്റ്, 12 എ സ്ട്രീറ്റ്, 10...

കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് നഷ്ടം 5 ലക്ഷം

0
പത്തനംതിട്ട : കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ...