റാന്നി : ചേത്തയ്ക്കൽ ദേവീ-ശാസ്താ ക്ഷേത്രം ഉത്സവം 7 മുതല്‍ 15 വരെ നടക്കും. 7ന് പ്രതിഷ്ഠാ ദിന ഉത്സവത്തിൻ്റെ ഭാഗമായി നാരായണീയ പാരായണം, അടൂർ ഗായത്രി ഭജന സംഘത്തിന്റെ ഭജന, പുഷ്പാഭിഷേകം, ചേത്തയ്ക്കല്‍ അംബികാ വിലാസം എൻഎസ്എസ് വനിതാ സമാജത്തിന്റെ തിരുവാതിര, നടന ഭാരതി കലാ ക്ഷേത്രത്തിൻ്റെ നൃത്തം എന്നിവ നടക്കും. ഉത്സവത്തിന് 8ന് രാവിലെ 9.30നും 10നും മധ്യേ പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാട് കൊടിയേറ്റും. തുടർന്നു നിറപറ, അൻപൊലി സമർപ്പണം. കൊടിയേറ്റ് സദ്യ, ശ്രീഭൂത ബലി, വിളക്കിനെഴുന്നള്ളിപ്പ്, യുവജന പൗരസമിതിയുടെ തിരുവാതിര, നാഗേന്ദ്രം ഭജൻസിന്റെ ഭക്തിവൈഭവം ഭജന. 9ന് നവകം, പഞ്ചഗവ്യം, കലശം എന്നിവ പൂജിച്ച് അഭിഷേകം. നിറപറ-അൻപൊലി സമർപ്പണം, തൃപ്പൂണിത്തുറ സ്വരധാരാ ഭജൻസിന്റെ ഭജമാനസേ ഭക്തിഗാനസുധ. 10ന് കലശാഭിഷേകം, ഭാഗവത പാരായണം, പറക്കെഴുന്നള്ളിപ്പ്, മക്കപ്പുഴ കാണിക്കവഞ്ചിക്കു സമീപം നിറപറ, അൻപൊലി സമർപ്പണം, എതിരേൽപ് ഘോഷയാത്ര, വെച്ചൂച്ചിറ നാട്യവേദ സ്‌കൂൾ ഓഫ് ഡാൻസിന്റെ നൃത്ത നൃത്യങ്ങള്‍.
11ന് കൊടിമരച്ചുവട്ടിൽ നിറപറ, അൻപൊലി സമർപ്പണം, സർപ്പക്കാവിൽ ആയില്യം പൂജ, ശ്രീഭൂതബലി, രാത്രി കൊട്ടാരക്കര ശ്രീഭദ്രയുടെ നികുംഭില ബാലെ. 12ന് നവകം, പഞ്ചഗവ്യം, കല ശാഭിഷേകം, ശ്രീഭൂതബലി, വലിയപതാൽ കാണിക്ക മണ്ഡപത്തിലേക്ക് പറക്കെഴുന്നള്ളത്ത്, തുടര്‍ന്ന് ഇടമണ്‍ ആറാട്ടുകടവില്‍. വൈകിട്ട് 6.30 നാലുകെട്ടില്‍ പടിയില്‍ നിന്നും എതിരേല്പ്. കലാപ്രതിഭ ശ്രീക്കുട്ടന്റെ ഭരതനാട്യം,വിളക്കെഴുന്നള്ളിപ്പ്, ആലപ്പുഴ റെയ്ബാൻ മെഗാഹിറ്റ് ഗാനമേള. 13ന് നിറപറ, അൻപൊലി സ്വീകരണം, ഉത്സവബലി, കലം കരിക്കൽ വഴിപാട്, മഹാപ്രസാദമൂട്ട്, കൊടിമരച്ചുവട്ടിൽ നിറപറ അന്‍പൊലി സമര്‍പ്പണം, വേലകളി, ശ്രീപാർവതി
തിരുവാതിര സംഘത്തിന്റെ തിരുവാതിര, സായി ദക്ഷിണയുടെ നൃത്തം, ശ്രീഭൂതബലി,10ന് പിന്നണി ഗായിക ആലീസ് ഉണ്ണിക്കൃഷ്ണൻ നയിക്കുന്ന കൊല്ലം ഗോൾഡൻ മെലഡീസിന്റെ ഗാന മേള. 14ന് കലശാഭിഷേകം, അയ്യപ്പ ഭാഗവത പാരായണം, നാഗസ്വര കച്ചേരി, കാഴ്ചശ്രീബലി, വേലകളി, മേളപ്രമാണി തിരുവല്ല രാധാകൃഷ്ണനും 51 കലാകാര് ന്മാരും അണിനിരക്കുന്ന പഞ്ചാരി മേളം, ശ്രീഭൂതബലി, പാലാകമ്യൂ ണിക്കേഷൻസിന്റെ സൂപ്പര്‍ഹിറ്റ് ഗാനമേള. 15ന് കലശാഭിഷേകം, നിറപറ, അൻപൊലി സമർപ്പണം, ആറാട്ടു കലശപൂജ, ആറാട്ടുബലി, കൊടിയിറക്ക് തുടര്‍ന്ന് ആറാട്ട് എഴുന്നള്ളത്ത് ഇടമൺ ആറാട്ട് കടവിലേക്ക്. 6.30ന് ആറാട്ടുകടവില്‍ നിന്ന് വാദ്യമേളം, അമ്മൻകുടം, തെയ്യം, ശിങ്കാരിമേളം, ഫ്ലോട്ടുകൾ,വിളക്ക് നൃത്തം എന്നിവയുടെ അകമ്പടിയോടെ തിരിച്ച് എഴുന്നള്ളത്ത്, ആതിര ആർ.നായരുടെ ഡാൻസ്, തിരുവനന്തപുരം വീ- വൺ അവതരിപ്പിക്കുന്ന കനല്‍ചിലമ്പ് മെഗാ ഷോ എന്നിവയോടു കൂടി ഉത്സവം സമാപിക്കും.