Sunday, July 6, 2025 1:24 pm

ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവം ; മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾക്ക് പ്രാദേശിക അവധി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവം നാളെ നടക്കും. കെട്ടുകാഴ്ച്ചകളുടെ മിനുക്കുപണികൾ അവസാന ഘട്ടത്തിലാണ്. കാഴ്ച്ച കണ്ടത്തിൽ ദേവിക്ക് മുന്നിൽ അണിനിരക്കാൻ പതിമൂന്ന് കരകളിലായി ഭീമനും ഹനുമാനും കുതിരകളും തേരുകളുമൊക്കെ അണിയിച്ചൊരുക്കുന്നത് അവസാനഘട്ടത്തിലാണ്. ഓണാട്ടുകരയ്ക്കാകെയൊരു കുത്തിയോട്ടപാട്ടിന്റെ താളമാണ് ഇപ്പോൾ. 13 ദിവസം നീണ്ടു നിൽക്കുന്ന 13 കരക്കാരുടെ ഉത്സവമാണ് അരങ്ങേറുന്നത്. കെട്ടുകാഴ്ചകളും കുത്തിയോട്ടപ്പാട്ടുകളും കുതിര മൂട്ടിൽ കഞ്ഞിയുമൊക്കെയായി 13 കരകളും ഉത്സവം ആഘോഷമാക്കും. പൂര്‍ണമായും തടിയിൽ നിര്‍മ്മിച്ച 92 അടി വരെ ഉയരമുളളവയാണ് ഇവിടുത്തെ കെട്ടുകാഴ്ചകൾ. കുഭഭരണി നാളിൽ കാഴ്ച കണ്ടത്തിൽ കെട്ടുകാഴ്ചകൾ നിരക്കും. ഭഗവതി എഴുന്നള്ളി കരക്കാരെ അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ചെട്ടികുളങ്ങരക്കാർ ഈ ദിവസങ്ങളിൽ നാട്ടിലെത്തും. ഓണാട്ടുകരക്കാരുടെ ഒത്തുചേരലിന്റെ ഉത്സവം കൂടിയാണ് ചെട്ടികുളങ്ങര ഭരണി. നാടൊന്നാകെ ആഘോഷിക്കാനായി മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബോധപൂർവ്വം അങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ ; വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ സന്ദർശത്തിൽ പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: ചാരവൃത്തിക്ക് പിടിയിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാരിന്റെ അതിഥിയായെന്ന...

കേരള സർവകലാശാല പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ തർക്കം

0
തിരുവനന്തപുരം : കേരള സർവകലാശാല പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ തർക്കം. സിൻഡിക്കേറ്റ്...

F-35 വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സാങ്കേതിക വിദഗ്ധർ തിരുവനന്തപുരത്തെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ F-35 വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സാങ്കേതിക...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിൽ പോലീസും സമരക്കാരുമായി കയ്യാംകളി

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേധക്കാരും...