ഗ്ലാസ്ഗൗ : ചിക്കൻ ടിക്ക മസാല കണ്ടുപിടിച്ചു എന്ന് അവകാശപ്പെട്ട ഗ്ലാസ് ഗൗ സ്വദേശിയായ ഷെഫ് അലി അഹമ്മദ് അസ്‌ലം അന്തരിച്ചു. എഴുപത്തിയേഴ് വയസ്സുകാരനായ അസ്‌ലം അലിയുടെ മരണവിവരം കുടുംബാംഗങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുകയായിരുന്നു. “മിസ്റ്റർ അലി ശിശ്‌മഹൽ ഇന്ന് രാവിലെ അന്തരിച്ച വിവരം ഏറെ ദുഃഖത്തോടെ അറിയിക്കുന്നു”. – ശിശ്‌മഹൽ ട്വിറ്റർ പേജിൽ കുറിച്ചു.1964ൽ ആണ് ‘മിസ്റ്റർ അലി’ എന്നറിയപ്പെടുന്ന ഷെഫ് അലി ശിശ്‌മഹൽ റെസ്റ്ററൻറ് സ്ഥാപിച്ചത്. താൻ ഉണ്ടാക്കിയ നോൺവെജ് വിഭവത്തിൽ ഉണ്ടായ പോരായ്മയെക്കുറിച്ചുള്ള ഉപഭോക്താവിൻറെ പരാതിയെത്തുടർന്ന് 1970 ൽ ആണ് അദ്ദേഹം ചിക്കൻ ടിക്ക എന്ന വിഭവം കണ്ടെത്തിയത്. തന്റെ ഏറ്റവും പുതിയ വിഭവമായ ചിക്കൻ ടിക്ക മസാല കണ്ടെത്തിയതിനെപ്പറ്റി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുൻപ് അലി പറഞ്ഞിട്ടുണ്ട്.
‘ചിക്കൻ ടിക്ക മസാല ഈ റസ്റ്ററന്റിൽ കണ്ടെത്തിയ വിഭവമാണ്. റെസ്റ്ററൻറിലെ ചിക്കൻ വിഭവത്തെക്കുറിച്ച് ഒരിക്കൽ ഒരു കസ്റ്റമർ പരാതി പറഞ്ഞു. അത് വരണ്ടിരിക്കുകയാണെന്നും സോസ് വേണമെന്നും പരാതി പറഞ്ഞു. അങ്ങനെയാണ് ചിക്കനൊപ്പം സോസ് ഉപയോഗിക്കാം എന്ന് തീരുമാനിച്ചത്. സോസിന് പുറമെ തൈര്, ക്രീം, മറ്റ് സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയും ഉപയോഗിക്കാറുണ്ട്.’ – ഷെഫ് അലി പറഞ്ഞു.
‘ഉപഭോക്താക്കളുടെ താല്പര്യത്തിനനുസരിച്ചാണ് വിഭവം തയാറാക്കുന്നത്. പൊതുവെ എരിവുള്ള വിഭവങ്ങൾ അവർക്ക് താല്പര്യമില്ലാത്തതിനാലാണ് തൈരും ക്രീമും ഇതിനൊപ്പം ഉപയോഗിക്കുന്നത്. എന്നാൽ, ചിക്കൻ ടിക്ക കണ്ടുപിടിച്ചത് മിസ്റ്റർ അലിയാണെന്നതിന് തെളിവുകളില്ല. വിഭവത്തിന്റെ കണ്ടെത്തലുമായി ബന്ധപ്പെട്ട് അവകാശ വാദങ്ങൾ ഉന്നയിച്ച് യുകെയിലെ നിരവധി റെസ്റ്ററന്റുകളും രംഗത്തെത്തിയതോടെ അലി പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു. വിഭവത്തിന്റെ കണ്ടുപിടുത്ത അവകാശം നേടിയെടുക്കാനുള്ള ശ്രമം വിജയിച്ചിരുന്നെങ്കിൽ ഈ വിഭവത്തിന് ‘ഗ്ലാസ്‌ഗൗ ടിക്ക മസാല’ എന്നാകുമായിരുന്നു പേര്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033