തിരുവനന്തപുരം : മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റിനെ ശക്തമായി അപലപിച്ച് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്. യാതൊരുവിധ ജനാധിപത്യ മര്യാദയും അറസ്റ്റ് ചെയ്യുമ്പോൾ കാണിച്ചില്ല. ഇത് പത്ര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, ജനറൽ സെക്രട്ടറി ജോസ് എം ജോർജ് എന്നിവർ പറഞ്ഞു.
അൽപസമയം മുൻപാണ് മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ പോലീസ് കസ്റ്റഡിയിലെടുത്തത്. മാഹി സ്വദേശിയായ ഘാന വിജയൻ നൽകിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയെന്നാണ് ഘാന വിജയൻ്റെ പരാതി. കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.